കൊട്ടാരക്കര: നാലര വയസുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനോടൊപ്പം പോയ വീട്ടമ്മയും കാമുകനും പൊലീസ് പിടിയിൽ. ഇടിസി ചരുവിള വീട്ടിൽ ഉണ്ണിക്കണ്ണൻ (30), കാമുകി ഓടനാവട്ടം കുടവട്ടൂർ ആശാൻ മുക്കിൽ അനിൽ ഭവനിൽ അഞ്ജു (27) എന്നിവരാണ് അറസ്റ്റിലായത്.
Read Also : തേനീച്ച, കടന്നൽ ആക്രമണത്തിൽ മരണം: ആശ്രിതർക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിക്കും
കൊട്ടാരക്കര താലൂക്ക് ആശുപത്രി ജംഗ്ഷനിൽ ആംബുലൻസ് ഡ്രൈവറായിരുന്ന ഉണ്ണിക്കണ്ണനും താലൂക്ക് ആശുപത്രിയിലെ താൽക്കാലിക ജീവനക്കാരിയുമായിരുന്ന അഞ്ജുവുമായി കഴിഞ്ഞ ഒന്നരവർഷമായി പ്രണയത്തിലായിരുന്നു. തുടർന്ന്, കഴിഞ്ഞ 11-ന് ഇരുവരും ഒളിച്ചോടുകയായിരുന്നു. തൃശൂരിലെ ലോഡ്ജിൽ ഒളിച്ച് താമസിക്കുകയായിരുന്ന ഇരുവരെയും കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
പൂയപ്പള്ളി സിഐ എസ്. ടി ബിജുവിന്റെ നിർദ്ദേശപ്രകാരം എസ്ഐ അഭിലാഷ്, എഎസ്ഐമാരായ അനിൽ കുമാർ, ജുബൈരിയ, ഡബ്ല്യുസിപിഒ റീന എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.
Post Your Comments