Latest NewsKeralaNews

ഇ-പോസ് മെഷീനിലെ സാങ്കേതിക തടസം പരിഹരിച്ചു: റേഷൻ വിതരണം സാധാരണ നിലയിലേക്കെന്ന് മന്ത്രി ജി ആർ അനിൽ

തിരുവനന്തപുരം: ഇ-പോസ് മെഷീനിലെ സാങ്കേതിക തകരാർ കാരണം കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സംസ്ഥാനത്ത് ചിലയിടങ്ങളിൽ റേഷൻ വിതരണം ഭാഗികമായി തടസം നേരിട്ടിരുന്നത് പൂർണമായും പരിഹരിക്കപ്പെട്ടതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ.

Read Also: അസോസിയേറ്റഡ് പ്രൊഫസറാകാൻ പ്രിയ വർഗീസിന് യോഗ്യതയില്ലെന്ന ഹൈക്കോടതി വിധി മാനിക്കുന്നു: പ്രതികരണവുമായി ആർ ബിന്ദു

ഹൈദരാബാദ് എൻഐസിയിലെ ആധാർ ഓതന്റിക്കേഷൻ സെർവറിലെ സാങ്കേതിക തടസമാണ് റേഷൻ വിതരണത്തിൽ ഭാഗീക തടസമുണ്ടാകാൻ കാരണമായത്. പ്രശ്നം പരിഹരിച്ച് റേഷൻ വിതരണം സംസ്ഥാനത്ത് പൂർണതോതിൽ നടന്നുവരുന്നതായും മന്ത്രി അറിയിച്ചു.

ഇന്നലെ 5,39,016 റേഷൻ കാർഡുടമകൾ റേഷൻ വിഹിതം കൈപ്പറ്റിയിരുന്നു. ഇന്ന് (നവംബർ 17) വൈകിട്ട് 6 മണിവരെ നാലു ലക്ഷത്തോളം റേഷൻ കാർഡ് ഉടമകൾ തങ്ങളുടെ റേഷൻ വിഹിതം കൈപ്പറ്റിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: കര്‍ഷകര്‍ വീണ്ടും സമരത്തിന് ഒരുങ്ങുന്നു,കര്‍ഷക സമരത്തിന്റെ അടുത്ത ഘട്ടം തുടങ്ങാന്‍ പോവുകയാണെന്ന് സംഘടനകളുടെ പ്രഖ്യാപനം

shortlink

Related Articles

Post Your Comments

Related Articles


Back to top button