നടപ്പു സാമ്പത്തിക വർഷം രണ്ടാം പാദത്തിൽ കോടികളുടെ നിക്ഷേപങ്ങൾ വിറ്റഴിച്ച് രാജ്യത്തെ പ്രമുഖ ഇൻഷുറൻസ് ഭീമനായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ. കണക്കുകൾ പ്രകാരം, മാരുതി സുസുകി ഇന്ത്യയുടെ ഓഹരികൾ ഉൾപ്പെടെ രണ്ടാം പാദത്തിൽ 20,000 കോടി രൂപയുടെ നിക്ഷേപങ്ങളാണ് വിറ്റഴിച്ചത്.
പ്രമുഖ ഓട്ടോമൊബൈൽ നിർമ്മാതാക്കളായ മാരുതി സുസുകി ഇന്ത്യയുടെ 43.2 ലക്ഷം ഓഹരികളാണ് ഇത്തവണ വിറ്റത്. ഏകദേശം 3,814 കോടി മൂല്യമുള്ളവയാണ് ഈ ഓഹരികൾ. മുൻപ് എൽഐസിക്ക് മാരുതി സുസുകി ഇന്ത്യയിൽ 4.86 ശതമാനം ഓഹരികളാണ് ഉണ്ടായിരുന്നത്. എന്നാൽ, ഓഹരികൾ വിറ്റഴിച്ചതോടെ നിലവിലെ വിഹിതം 3.43 ശതമാനം മാത്രമാണ്.
Also Read: ഓപ്പോ എ1 പ്രോ 5ജി ചൈനീസ് വിപണിയിൽ പുറത്തിറക്കി, സവിശേഷതകൾ അറിയാം
പവർഗ്രിഡ് കോർപ്പറേഷൻ, സൺ ഫാർമ, എൻടിപിസി, ഹിന്ദുസ്ഥാൻ യൂണിലിവർ ലിമിറ്റഡ് എന്നിവയുടെ ഓഹരികളും വിറ്റഴിച്ചിട്ടുണ്ട്. പവർഗ്രിഡ് കോർപ്പറേഷന്റെ 2,452 കോടി വിലമതിക്കുന്ന ഓഹരികളും, സൺ ഫാർമയുടെ 2,356 കോടി രൂപ വിലമതിക്കുന്ന ഓഹരികളുമാണ് വിറ്റത്. എൻടിപിസിയുടെ ഭാഗിക ഓഹരികളും, ഹിന്ദുസ്ഥാൻ യൂണിലിവർ ലിമിറ്റഡിന്റെ 2,033 കോടി രൂപ വരുന്ന ഓഹരികളും വിറ്റഴിച്ചിട്ടുണ്ട്.
Post Your Comments