ഫിഫ ലോകകപ്പ് ഫുട്ബോൾ ആരംഭിക്കുന്നതിന് മുന്നോടിയായി അന്താരാഷ്ട്ര റോമിംഗ് പാക്കേജുകൾ പ്രഖ്യാപിച്ച് റിലയൻസ് ജിയോ. ഖത്തർ, യുഎഇ, സൗദി അറേബ്യ എന്നിവിടങ്ങളിലാണ് പുതുതായി അവതരിപ്പിക്കുന്ന റോമിംഗ് പ്ലാനുകൾ ലഭിക്കുക. ഇത്തവണ അഞ്ച് പ്രീപേയ്ഡ് പ്ലാനുകൾകളാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്. വോയിസ്, ഡാറ്റ, എസ്എംഎസ് ബെനിഫിറ്റുകൾ എന്നിവ ആദ്യത്തെ മൂന്ന് പാക്കേജുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്ലാനുകളെ കുറിച്ച് കൂടുതൽ അറിയാം.
15 ദിവസത്തേക്ക് ഒരു ജിബി ഡാറ്റ, 150 മിനിറ്റ് ലോക്കൽ വോയിസ് കോളിംഗ്, ഹോം വോയ്സ് കോളിംഗ്, 100 എസ്എംഎസ് (ഖത്തർ, യുഎഇ, സൗദി) എന്നിവയടങ്ങിയതാണ് ആദ്യത്തെ പാക്കേജ്. 1,599 രൂപയാണ് ഈ പാക്കേജിന്റെ നിരക്ക്. 3,999 രൂപയുടേതാണ് രണ്ടാമത്തെ പാക്കേജ്. ഇതിൽ 30 ദിവസത്തേക്ക് 3 ജിബി ഡാറ്റ, 250 മിനിറ്റ് ലോക്കൽ പ്ലസ് ഹോം വോയിസ് കോളിംഗ്, 100 എസ്എംഎസ് (ഖത്തർ, യുഎഇ, സൗദി) എന്നിവയാണ് ഈ പ്ലാൻ മുഖാന്തരം ലഭിക്കുന്നത്. 6,799 രൂപയുടേതാണ് മൂന്നാമത്തെ പ്ലാൻ. ഈ പ്ലാൻ മുഖാന്തരം 5 ജിബി ഡാറ്റ, 500 മിനിറ്റ് ലോക്കൽ പ്ലസ് ഹോം വോയിസ് കോളിംഗ്, 100 എസ്എംഎസ് (ഖത്തർ, യുഎഇ, സൗദി) എന്നിവ ലഭിക്കുന്നതാണ്.
1,122 രൂപയുടെ ഡാറ്റ പ്ലാനിൽ ഒരു ജിബി ഡാറ്റയാണ് ലഭിക്കുക. അഞ്ച് ദിവസത്തേക്കാണ് ഒരു ജിബി ഡാറ്റ ലഭിക്കുന്നത്. 5,122 രൂപയുടെ രണ്ടാമത്തെ ഡാറ്റ പ്ലാനിൽ 21 ദിവസത്തേക്ക് അഞ്ച് ജിബി ഡാറ്റയാണ് ലഭ്യമാവുക. അതേസമയം, ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ കാണാൻ പോകുന്ന ജിയോ ഉപയോക്താക്കൾക്ക്, അവർ കാണാൻ ഉദ്ദേശിക്കുന്ന കളികളുടെ എണ്ണത്തിന് അനുസൃതമായി ഏറ്റവും അനുയോജ്യമായ പ്ലാനുകൾ തിരഞ്ഞെടുക്കാവുന്നതാണ്.
Post Your Comments