കൊച്ചി : താന്‍ കേസില്‍ കുടുങ്ങിയതിന് പിന്നില്‍ ഭഗവല്‍ സിങ്ങും ലൈലയുമാണെന്ന് ഇലന്തൂര്‍ കേസിലെ ഒന്നാം പ്രതി മുഹമ്മദ് ഷാഫി. ‘രണ്ടുപേര്‍ കഴുതകളായതിനാല്‍ ഞാന്‍ കുടുങ്ങി’യെന്നാണ് ഷാഫിയുടെ മൊഴി.
Read Also: ചിലവ് ചുരുക്കൽ നടപടിയുമായി ആമസോൺ, പതിനായിരത്തിലധികം ജീവനക്കാർക്ക് തൊഴിൽ നഷ്ടമാകും
കേസില്‍ താന്‍ പിടിക്കപ്പെടില്ലായിരുന്നെന്നും രണ്ടും മൂന്നും പ്രതികളായ ഭഗവല്‍ സിങ്ങിന്റെയും ഭാര്യ ലൈലയുടെയും അബദ്ധങ്ങളാണു വിനയായതെന്നുമാണ് ഷാഫി പറയുന്നത്. ദൃക്സാക്ഷികളില്ലാത്ത കേസില്‍ തനിക്കു രക്ഷപ്പെടാന്‍ കഴിയുമെന്നാണു ഷാഫിയുടെ പ്രതീക്ഷ. ഷാഫിക്കെതിരേ കൂട്ടുപ്രതികളുടെ മൊഴിയാണു പ്രധാന തെളിവ്.
കേസില്‍ ഷാഫി കുറ്റം സമ്മതിച്ചിട്ടുണ്ട്. എന്നാല്‍, കൃത്യമായ തെളിവില്ലെങ്കില്‍ പ്രതികള്‍ സംശയത്തിന്റെ ആനുകൂല്യത്തില്‍ രക്ഷപെടാം. അതിനാല്‍ ശാസ്ത്രീയ തെളിവുകളാവും നിര്‍ണ്ണായകമാവുക.
90 ദിവസത്തിനകം കുറ്റപത്രം നല്‍കിയില്ലെങ്കില്‍ പ്രതികള്‍ക്കു സ്വാഭാവിക ജാമ്യം ലഭിക്കാനുള്ള സാധ്യത ഒഴിവാക്കാന്‍ കുറ്റപത്രം വേഗത്തില്‍ സമര്‍പ്പിക്കാണു ശ്രമം.
കേസില്‍ മൂന്നു പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തിയത് ഒക്ടോബര്‍ 12നാണ്. പ്രതി ഷാഫി മൗനം പാലിക്കുന്നത് അന്വേഷണസംഘത്തെ കുഴയ്ക്കുന്നുണ്ട്. ഇയാള്‍ കൊടുംക്രിമിനലാണെന്നു പോലീസ് പറഞ്ഞു. കൊല നടത്തിയെന്നു മാത്രമല്ല, പിടിക്കപ്പെടാതിരിക്കാന്‍ തെളിവു നശിപ്പിക്കല്‍ ഉള്‍പ്പെടെ എല്ലാ മുന്‍കരുതലുമെടുത്തു. തന്റെയും ഇരകളുടെയും മൊബൈല്‍ ഫോണുകളും നശിപ്പിച്ചു. കൃത്യത്തിനു പോകുമ്പോള്‍ സ്വന്തം മൊബൈല്‍ ഫോണുകള്‍ കൊണ്ടുപോയിരുന്നില്ല. ആദ്യം കൊല്ലപ്പെട്ട റോസിലിയുടെ കോള്‍ റെക്കോഡില്‍ ഷാഫിയുടെ പേരില്ലാത്തതും കൃത്യമായ ആസൂത്രണത്തിന്റെ ഭാഗമാണെന്നു പോലീസ് കണക്കുകൂട്ടുന്നു.
എല്ലാം കൃത്യമായി മനസിലുറപ്പിച്ച ശേഷം പിഴയ്ക്കില്ലെന്ന് ഉറപ്പാക്കിയാണു ഷാഫി കൃത്യം നടത്തിയത്. സ്വന്തം വാഹനമോ ഫോണോ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിച്ചു. അഞ്ചു സിംകാര്‍ഡുകള്‍ മാറിമാറി ഉപയോഗിച്ചു. ഇരകളെ ഫോണില്‍ വിളിക്കാതെ നേരിട്ടായിരുന്നു ഇടപാടുകള്‍. ഇതുവഴിയെല്ലാം ഒരിക്കലും പിടിക്കപ്പെടില്ലെന്ന് അയാള്‍ ഉറച്ചുവിശ്വസിച്ചു. അഥവാ പിടിക്കപ്പെട്ടാല്‍, സംശയത്തിന്റെ ആനുകൂല്യത്തില്‍ രക്ഷപ്പെടാമെന്നായിരുന്നു കണക്കുകൂട്ടല്‍.
ഷാഫി പലയിടത്തും സമാനരീതിയില്‍ നരബലി നടത്തിയിട്ടുണ്ടെന്നാണ് അന്വേഷണസംഘം കരുതുന്നതെങ്കിലും തെളിവ് ലഭിച്ചിട്ടില്ല. അതേസമയം, കുഴിയില്‍നിന്നു കണ്ടെടുത്ത മാംസഭാഗങ്ങളുടെ ഡി.എന്‍.എ, ഫിംഗര്‍പ്രിന്റ് പരിശോധനാ ഫലം അടുത്താഴ്ചയോടെ അന്വേഷണസംഘത്തിനു കൈമാറും. രണ്ടു കുഴികളില്‍ ഒന്നില്‍നിന്നു ശേഖരിച്ച 11 ശരീരഭാഗങ്ങളില്‍ ഒന്നിന്റെ ഡി.എന്‍.എ. ഫലം അന്വേഷണ സംഘത്തിനു ലഭിച്ചു. അത് കാലടി മറ്റൂരില്‍നിന്ന് ആദ്യം കാണാതായ റോസിലിന്റെതാണെന്നു സ്ഥിരീകരിച്ചു.
Post Your Comments