Latest NewsNewsInternational

അതിര്‍ത്തികളില്‍ വന്‍ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കി വിദേശ രാജ്യങ്ങള്‍

മോസ്‌കോ: റഷ്യ-യുക്രൈന്‍ യുദ്ധത്തിന് അവസാനമില്ലാതായതോടെ യൂറോപ്യന്‍ രാജ്യങ്ങളില്‍ ‘വേലികള്‍’ വീണ്ടും പ്രത്യക്ഷപ്പെട്ടു തുടങ്ങി. റഷ്യയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ സുരക്ഷാ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തമാക്കുകയാണ് സ്വീഡന്‍ അടക്കമുള്ള രാജ്യങ്ങള്‍. അതിര്‍ത്തി അടയാളപ്പെടുത്തിയിരുന്ന മര പോസ്റ്റുകള്‍ക്കും ചെറിയ വേലികള്‍ക്കും പകരം, ശക്തമായ മുള്‍വേലികളും നിരീക്ഷണ ക്യാമറകളും സ്ഥാപിക്കുകയാണ് ഫിന്‍ലന്‍ഡ്.

Read Also: പ്രിയ വർഗീസ് വിധി: സംസ്ഥാന സർക്കാർ നാണംകെട്ടെന്ന് കെ സുരേന്ദ്രൻ

അതിര്‍ത്തി പ്രദേശത്ത് അലഞ്ഞു തിരിയുന്ന മൃഗങ്ങളെ തുരത്താന്‍ വേണ്ടിയായിരുന്നു ഫിന്‍ലന്‍ഡും റഷ്യയും ചെറിയ വേലികള്‍ കെട്ടിയിരുന്നത്. എന്നാല്‍ റഷ്യന്‍ നഗരമായ കലിന്‍ഗ്രാഡുമായി അതിര്‍ത്തി പങ്കിടുന്ന തങ്ങളുടെ പ്രദേശത്ത് കഴിഞ്ഞമാസം മുതല്‍ ഫിന്‍ലന്‍ഡ് സൈന്യം വലിയ വേലികള്‍ കെട്ടിത്തുടങ്ങി. നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചു.

യുക്രൈന്‍ യുദ്ധം ആരംഭിച്ചതിന് പിന്നാലെ, തങ്ങളുടെ 1,340 കിലോമീറ്റര്‍ അതിര്‍ത്തി പ്രദേശത്ത് വേലികെട്ടുമെന്ന് ഫിന്‍ലന്‍ഡ് പ്രധാനമന്ത്രി സന്ന മറീന്‍ പറഞ്ഞിരുന്നു. സ്വീഡനും ഫിന്‍ലന്‍ഡും നാറ്റോയില്‍ അംഗമാകാന്‍ ശ്രമിക്കുന്നതിന് മോസ്‌കോയില്‍ നിന്ന് ഭീഷണിയുണ്ടെന്നും ആക്രമണം ചെറുക്കാനാണ് അതിര്‍ത്തിയില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നത് എന്നുമായിരുന്നു ഫിന്‍ലന്‍ഡ് പ്രധാനമന്ത്രിയുടെ വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button