കോട്ടയം: വീട് നിർമാണത്തിനിടെ മണ്ണിനടിയിൽ കുടുങ്ങിയ അന്യ സംസ്ഥാന തൊഴിലാളിയെ രണ്ട് മണിക്കൂർ നീണ്ടുനിന്ന രക്ഷാപ്രവർത്തനത്തിനൊടുവിൽ രക്ഷിച്ചു. ബംഗാൾ കൊൽക്കത്ത സ്വദേശി ശുശാന്തിനെയാണ് മണ്ണിനടിയിൽ നിന്ന് പുറത്തെടുത്തത്.
മറിയപ്പള്ളിയിൽ രാവിലെ ഒമ്പതരയോടെയായിരുന്നു അപകടം നടന്നത്. വീട് നിർമാണത്തിനായാണ് മൂന്ന് തൊഴിലാളികൾ സ്ഥലത്തെത്തിയത്. മണ്ണ് നീക്കുന്നതിനിടെ സമീപത്തെ സംരക്ഷണഭിത്തി ഇടിഞ്ഞ് തൊഴിലാളികളുടെ മുകളിലേക്ക് വീഴുകയായിരുന്നു. അപകടത്തിൽപ്പെട്ട രണ്ട് തൊഴിലാളികൾ രക്ഷപ്പെട്ടിരുന്നു.
Read Also : ദഹനം സുഗമമാക്കും, ഹൃദയരോഗങ്ങൾ പമ്പ കടക്കും; വാഴപ്പഴത്തിന്റെ ഈ ഗുണങ്ങൾ അറിയാതെ പോകരുത്
എന്നാൽ, ഒരാളുടെ കഴുത്തുവരെ മണ്ണ് മൂടിപോവുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാരും പൊലീസും അഗ്നിശമനസേനയും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. എന്നാൽ, മണ്ണ് വീണ്ടും ഇടിഞ്ഞതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമായി.
തുടർന്ന്, മണ്ണുമാന്തിയന്ത്രം സ്ഥലത്തെത്തിച്ച് സമീപത്തെ മണ്ണുനീക്കിയാണ് തൊഴിലാളിയെ പുറത്തെടുത്തത്.
Post Your Comments