തിരുവനന്തപുരം: കെപിസിസി അദ്ധ്യക്ഷ സ്ഥാനം ഒഴിയാന്‍ സന്നദ്ധത പ്രകടമാക്കി രാഹുല്‍ ഗാന്ധിയ്ക്ക് കെ.സുധാകരന്‍ കത്ത് നല്‍കിയിട്ടില്ല, പ്രചരിക്കുന്ന വാര്‍ത്തകള്‍ തള്ളി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പ്രചരിക്കുന്നത് പച്ചക്കള്ളമാണെന്ന് സതീശന്‍ പറഞ്ഞു. മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കോണ്‍ഗ്രസിനുള്ളില്‍ പ്രശ്നങ്ങളില്ല. സര്‍ക്കാരിനെ രക്ഷപ്പെടുത്താന്‍ വേണ്ടി പ്രചരിപ്പിക്കുന്ന വാര്‍ത്തകളാണ്. വിവിധ സംഭവങ്ങളില്‍ സര്‍ക്കാര്‍ ജനങ്ങളുടെ വിചാരണ നേരിട്ടുകൊണ്ടിരിക്കുന്നത്. ഇതില്‍ നിന്നെല്ലാം ശ്രദ്ധ തിരിക്കാനായി പടച്ചുവിട്ട വ്യാജവാര്‍ത്തയാണ് ഇത്.
‘നെഹ്റുവിനെക്കുറിച്ച് നടത്തിയ പരാമര്‍ശം നാക്ക് പിഴയാണ് സുധാകരന്‍ പറഞ്ഞു. അത് പാര്‍ട്ടി അംഗീകരിച്ചു. സുധാകരന്‍ മുതിര്‍ന്ന നേതാവാണ്. എല്ലാകാലത്തും മതേതര നിലപാട് സ്വീകരിക്കുന്ന വ്യക്തിയാണ് അദ്ദേഹം. എല്ലാവരെയും സ്വീകരിക്കുന്ന ഒരു നേതാവാണ് നെഹ്റു എന്നാണ് സുധാകരന്‍ ഉദ്ദേശിച്ചത്’
‘കേരളത്തിലെ കോണ്‍ഗ്രസില്‍ ഒരു അഭിപ്രായ വ്യത്യാസവും ഇല്ല. കെപിസിസി അദ്ധ്യക്ഷനെ ഒറ്റക്കെട്ടായി എല്ലാവരും പിന്തുണയ്ക്കുന്നുണ്ട്. താന്‍ സംസാരിക്കുന്നത് പോലയല്ല രമേശ് ചെന്നിത്തല സംസാരിക്കുക, അത് പോലെയല്ല ഉമ്മന്‍ ചാണ്ടി സംസാരിക്കുക. പക്ഷെ എല്ലാവരും പറയുന്നത് ഒരേ കാര്യമാണ്. സുധാകരന്‍ പ്രശ്നമാണ്, പ്രതിപക്ഷ നേതാവ് കുഴപ്പമാണ് എന്നതാണ് ഇന്ന് രാവിലെ മുതലുള്ള വാര്‍ത്ത. മറ്റ് പ്രശ്നങ്ങളെല്ലാം മുങ്ങിപ്പോയി. വാര്‍ത്ത പ്രചരിപ്പിച്ചവരുടെ ഉദ്ദേശ്യവും ഇത് തന്നെയായിരുന്നു’.
Post Your Comments