Latest NewsKeralaNews

വൈദ്യുതി ബിൽ കുടിശികയുണ്ടെന്ന് സന്ദേശമയച്ച് ഓൺലൈൻ തട്ടിപ്പ്: ഒരാൾ അറസ്റ്റിൽ

തിരുവനന്തപുരം: വൈദ്യുതി ബില്ലിൽ കുടിശികയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് ആലപ്പുഴ ചെട്ടികുളങ്ങര സ്വദേശിയെ കബളിപ്പിച്ച് രണ്ടര ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ജാർഖണ്ഡ് സ്വദേശി പിടിയിലായി. ആലപ്പുഴ സൈബർ ക്രൈം പൊലീസ് സംഘം ജാർഖണ്ഡിൽ എത്തിയാണ് പ്രതി കിഷോർ മഹതോയെ പിടികൂടിയത്. ജാർഖണ്ഡിലെ വനമേഖലയിൽ താമസിക്കുന്ന ഇയാൾക്ക് വിവിധ സംസ്ഥാനങ്ങളിൽ ബാങ്ക് അക്കൗണ്ടുണ്ട്.
വൈദ്യുതി ബില്ലിൽ കുടിശിക അടയ്ക്കാൻ ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചു കൊണ്ടായിരുന്നു ജാർഖണ്ഡ് സ്വദേശിയായ പ്രതി കിഷോർ മഹദോ ഓൺലൈൻ തട്ടിപ്പ് നടത്തിയത്.

Read Also: മണ്ഡലകാല ഉത്സവം: ശബരിമല സന്നിധാനത്തിന്റെ സുരക്ഷാ ചുമതലയുള്ള കേരള പോലീസിന്റെ ആദ്യസംഘം ചുമതലയേറ്റു

24 മണിക്കൂറിനുള്ളിൽ വൈദ്യുതി ബന്ധം വിഛേദിക്കുമെന്നുമുള്ള സന്ദേശം ചെട്ടിക്കുളങ്ങര സ്വദേശിയുടെ വാട്ട്‌സ് ആപ്പിലേക്ക് ഇയാൾ അയച്ചു. കെഎസ്ഇബി ലോഗോയോടു കൂടിയ വ്യാജ ബില്ലും അയച്ചു നൽകി. കുടിശിക തുക ജാർഖണ്ഡ് സ്വദേശി നൽകിയ നമ്പറിലേക്ക് ഉടൻ അയയ്ക്കാനായിരുന്നു നിർദേശം. കുടിശിക തുകയെന്ന് ബില്ലിൽ സൂചിപ്പിപ്പിച്ചിരുന്ന 625 രൂപ തട്ടിപ്പിനിരയായ ചെട്ടികുളങ്ങര സ്വദേശി തിരികെ അയച്ചു നൽകി.

പണം നൽകി പത്ത് മിനിട്ടുള്ളിൽ തട്ടിപ്പിനിരയായ ആളുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും രണ്ട് ലക്ഷത്തി നാൽപ്പത്തി ഒൻപതിനായിരം രൂപ നഷ്ടപ്പെട്ടു.. അര മണിക്കൂറിനുള്ളിൽ മൂന്ന് ബാങ്ക് അക്കൗണ്ടുകളിലൂടെയാണ് ഈ തുക മാറ്റപ്പെട്ടത്. ആലപ്പുഴ സൈബർ ക്രൈം പോലീസ് സി ഐ വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ജാർഖണ്ഡിൽ എത്തിയാണ് പ്രതിയെ സാഹസികമായി പിടികൂടിയത്.

Read Also: ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് സ്ത്രീകളിലെ വന്ധ്യത ഒഴിവാക്കാൻ സഹായിക്കും: മനസിലാക്കാം

shortlink

Related Articles

Post Your Comments

Related Articles


Back to top button