മുംബൈ: മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതില്‍ നിന്ന് കുട്ടികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ഇന്ത്യയിലെ ഒരു ഗ്രാമം. 18 വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടികളും പെണ്‍കുട്ടികള്‍ക്കുമാണ് ഫോണ്‍ ഉപയോഗിക്കുന്നതിന് മഹാരാഷ്ട്രയിലെ ഒരു ഗ്രാമസഭ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മഹാരാഷ്ട്രയിലെ യവത്മാല്‍ ജില്ലയിലെ ബാന്‍സി ഗ്രാമപഞ്ചായത്തിലാണ് ജനങ്ങള്‍ ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നത്.
Read Also: ആഗോള ഇന്നൊവേഷന്‍ സൂചികയില്‍ ഇന്ത്യക്ക് റാങ്കിംഗ് മുന്നേറ്റം
പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ല എന്നാണ് നിയമം. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം കുട്ടികളില്‍ ഉണ്ടാക്കുന്ന അമിതമായ സ്വാധീനവും സ്വഭാവ വൈകല്യവും ഇല്ലാതാക്കുന്നതിനാണിത്. ഗെയിമുകള്‍ കളിക്കുന്നതും അശ്ലീല സൈറ്റുകള്‍ സന്ദര്‍ശിക്കുന്നതിലും കുട്ടികള്‍ അടിമകളാകുകയാണ്. ഇതിന്റെ ഭാഗമാണ് പുതിയ തീരുമാനം.
ബാന്‍സി ഗ്രാമപഞ്ചായത്തിന്റെ തീരുമാനത്തെ ഗ്രാമവാസികള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ നിരോധിച്ചു കൊണ്ടുള്ള പ്രമേയം ഐക്യകണ്ഠേനയാണ് പാസാക്കിയത്.
Post Your Comments