മേദാന്ത എന്ന പേരിലുളള ആശുപത്രി ശൃംഖലയായ ഗ്ലോബൽ ഹെൽത്തിന്റെ ഓഹരികൾ ഇന്ന് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തു. ബിഎസ്ഇയിൽ 398.15 രൂപയ്ക്ക് ഓഹരികൾ ലിസ്റ്റ് ചെയ്യാൻ സാധിച്ചിട്ടുണ്ട്. അതേസമയം, എൻഎസ്ഇയിൽ ഓഹരികൾ ലിസ്റ്റ് ചെയ്തത് 401 രൂപയ്ക്കാണ്. ആദ്യ ദിനം തന്നെ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ഗ്ലോബൽ ഹെൽത്തിന് കഴിഞ്ഞിട്ടുണ്ട്.
ഗ്ലോബൽ ഹെൽത്ത് ഐപിഒയുടെ പ്രൈസ് ബാൻഡ് നിശ്ചയിച്ചിരുന്നത് 319 രൂപ മുതൽ 336 രൂപ വരെയായിരുന്നു. നിലവിൽ, ഐപിഒ മുഖാന്തരം 2,206 കോടി രൂപയുടെ ഓഹരികൾ വിൽക്കാൻ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. ഐപിഒ വിലയുമായി താരതമ്യം ചെയ്യുമ്പോൾ 81.30 രൂപ അഥവാ 24.20 ശതമാനം നേട്ടമാണ് ഗ്ലോബൽ ഹെൽത്ത് നിക്ഷേപകർക്ക് നൽകിയത്.
Also Read: വിവോ വൈ01എ ഹാൻഡ്സെറ്റുമായി വിവോ, ആദ്യം പുറത്തിറക്കിയത് ഈ വിപണിയിൽ
വടക്ക്- കിഴക്കൻ ഇന്ത്യയിലെ പ്രധാന മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ശൃംഖലയാണ് മേദാന്ത. 2004- ൽ പ്രവർത്തനമാരംഭിച്ച മേദാന്തയ്ക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി അഞ്ച് ആശുപത്രികളാണ് ഉള്ളത്. ഗുരുഗ്രാം, ഇൻഡോർ, റാഞ്ചി, ലക്നൗ, പട്ന എന്നിവിടങ്ങളിലാണ് ആശുപത്രികൾ സ്ഥിതി ചെയ്യുന്നത്.
Post Your Comments