ന്യൂഡല്‍ഹി: ജി-20 അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്ത് ഇന്ത്യ. ആഗോള തലത്തിലെ സുപ്രധാന സമിതിയുടെ 2023ലെ അദ്ധ്യക്ഷ സ്ഥാനം ഇന്ത്യന്‍ ജനതയ്ക്കുള്ള അംഗീകാരമാണെന്നും ഇതില്‍ അഭിമാനിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി പ്രസംഗത്തില്‍ പറഞ്ഞു. വരുന്ന ഡിസംബര്‍ 1 മുതലാണ് ഇന്ത്യ അദ്ധ്യക്ഷ പദവിയിലെ ഔദ്യോഗികമായി ആരംഭിക്കുന്നത്. ഇന്തോനേഷ്യയില്‍ നിന്നാണ് ഇന്ത്യ അദ്ധ്യക്ഷ പദവി ഏറ്റെടുത്തത്.
Read Also: തെരുവ് കച്ചവടക്കാരിൽ നിന്ന് സാധനങ്ങൾ വാങ്ങരുത്: മുന്നറിയിപ്പുമായി മസ്‌കത്ത് മുൻസിപ്പാലിറ്റി
ഇന്ത്യയുടെ ജി-20 അദ്ധ്യക്ഷ സ്ഥാനം കര്‍മ്മപദ്ധതികളുടെ തുടക്കമാണെന്നും വിവിധ സംസ്ഥാനങ്ങളിലായി നിരവധി യോഗങ്ങളിലൂടെ ആഗോള കൂട്ടായ്മയുടെ മികച്ച മാതൃക സൃഷ്ടിക്കുമെന്നും നരേന്ദ്ര മോദി പറഞ്ഞു.
ജി-20യിലൂടെ ലോകത്തിലെ എല്ലാ രാജ്യങ്ങളേയും സമൂഹങ്ങളേയും ഉള്‍ക്കൊള്ളാനും എല്ലാ വ്യത്യസ്തതകളേയും സ്വീകരിച്ചുകൊണ്ടുള്ള കര്‍മ്മപദ്ധതി നടപ്പാക്കുമെന്നും നരേന്ദ്ര മോദി പറഞ്ഞു.
എല്ലാ രാജ്യങ്ങളും വിവിധ മേഖലകളിലെ അടിയന്തിര ആവശ്യങ്ങള്‍ പരസ്പരം അറിയണം. അതിനനുസരിച്ച് ഉടന്‍ സഹായമെത്തിക്കാനും സാധിക്കണമെന്നും നരേന്ദ്ര മോദി പറഞ്ഞു.
Post Your Comments