Latest NewsKeralaNews

ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാരിന്റെ തുടര്‍ നീക്കങ്ങളുമായി ബന്ധപ്പെട്ട തീരുമാനം; മന്ത്രിസഭാ യോഗം ഇന്ന്‌ 

തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാരിന്റെ തുടര്‍ നീക്കങ്ങളുമായി ബന്ധപ്പെട്ട നിര്‍ണായക തീരുമാനം ഇന്നത്തെ മന്ത്രിസഭാ യോഗം എടുക്കും. ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ നീക്കിയുള്ള ഓര്‍ഡിനന്‍സിന് പകരം ബില്‍ കൊണ്ട് വരാന്‍ നിയമസഭ വിളിച്ച് ചേര്‍ക്കാനുള്ള തീരുമാനം മന്ത്രിസഭ യോഗത്തിലുണ്ടാകും.

ഡിസംബര്‍ ആദ്യവാരം മുതല്‍ 15 വരെ നിയമസഭ സമ്മേളനം വിളിച്ച് ചേര്‍ക്കാനാണ് ആലോചന. ചാന്‍സലര്‍ പദവിയില്‍ ഗവര്‍ണറെ ഒഴിവാക്കിയുള്ള ഓര്‍ഡിനന്‍സ് ബില്ലാക്കുകയാണ് സഭസമ്മേളനത്തിന്റെ പ്രധാന ലക്ഷ്യം.

മില്‍മ പാലിന്റെ വില വര്‍ധനവ് സര്‍ക്കാരിന്റെ പരിഗണനയില്‍ ഉണ്ടെങ്കിലും ഇന്നത്തെ മന്ത്രിസഭയോഗം അത് പരിഗണിച്ചേക്കില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button