ഇന്ന് പലരുടെയും ഇഷ്ട ഭക്ഷണമാണ് ബക്കറ്റ് ചിക്കനും ബാര്‍ബിക്യൂവും എല്ലാം. സ്വാദ് ഉള്ളതിനാല്‍ യാതൊരു നിയന്ത്രണവുമില്ലാതെ നമ്മള്‍ ഇതൊക്കെ കഴിച്ചുപോകും. എന്നാല്‍ ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കുന്നത് നിയന്ത്രിക്കണമെന്ന് പോഷകാഹാര വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇത്തരം ഭക്ഷണങ്ങള്‍ നിരവധി തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കും. പുകച്ചതും വറുത്തതുമായ മാംസത്തിലും, ഗ്രില്ലിംഗ്, ബേക്കിംഗ് ചെയ്ത മാംസങ്ങളിലും ധാരാളം HCA-കള്‍ (മോശമായ രാസവസ്തുക്കള്‍) ഉത്പാദിപ്പിക്കുന്നുHeterocyclic Amines (HCAs) ഹൃദയപേശികള്‍, ജനിതക വസ്തുക്കള്‍/ഡിഎന്‍എ എന്നിവയ്ക്ക് കേടുപാടുകള്‍ വരുത്തിയേക്കാവുന്ന രാസ വസ്തുക്കളാണ് ബാര്‍ബിക്യൂ ചെയ്ത മാംസത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്നത്. ഇത് കോശങ്ങളെയും ശരീരത്തെയും ബാധിക്കുന്നു. സ്‌മോക്ക് ചെയ്തതോ ബാര്‍ബിക്യൂ ചെയ്തതോ ഗ്രില്‍ ചെയ്തതോ ആയ മാംസം കഴിക്കുന്നത് ആര്‍ത്തവവിരാമം കഴിഞ്ഞ സ്ത്രീകളില്‍ സ്തനാര്‍ബുദം വരാന്‍ വരെ കാരണമായേക്കും.
ഇത്തരം മാംസങ്ങളിലെ ഉയര്‍ന്ന കൊഴുപ്പും കാന്‍സറിനും ഹൃദ്രോഗത്തിനും കാരണമാകുന്നു. ശരീരത്തില്‍ ഈ ദോഷകരമായ രാസവസ്തുക്കളുടെ ആഘാതം കുറയ്ക്കണമെങ്കില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുക.
സ്‌മോക്ക് ചെയ്തതും ബാര്‍ബിക്യൂ ചെയ്തതുമായ മാംസങ്ങള്‍ വല്ലപ്പോഴും മാത്രം കഴിക്കുക. ഭക്ഷണത്തിന്റെ കേന്ദ്രബിന്ദുവാക്കി ഇവയെ മാറ്റരുത്.
മാംസത്തിനൊപ്പം സാലഡും പഴങ്ങളും കഴിക്കുക.
മാംസത്തിന്റെ മുകളില്‍ നാരങ്ങ പിഴിഞ്ഞൊഴിക്കുക. ഒപ്പം സവാളയും റാഡിഷ് സാലഡും കഴിക്കുക. അവയുടെ ആന്റിഓക്സിഡന്റ് പ്രഭാവം ദോഷകരമായ രാസവസ്തുക്കളെ നശിപ്പിക്കും.
Post Your Comments