KeralaLatest NewsNews

നടി സുമ ജയറാം ആശുപത്രിയിൽ

2018 ലാണ് ബാല്യ കല സുഹൃത്ത് ലല്ലുഷ് ഫിലിപ്പ് മാത്യുവുമായുള്ള സുമയുടെ വിവാഹം

90കളിൽ മലയാള സിനിമയില്‍ ചെറുതും വലുതുമായ വേഷങ്ങളിൽ നിറഞ്ഞു നിന്ന താരമാണ് സുമ ജയറാം. ആരോഗ്യ നില മോശമായതിനെ തുടർന്ന് താരത്തെ ഇപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

read also:  രണ്ട് കിഡ്നിയും ഫെയിലിയറായി, ജോര്‍ജിന് കിഡ്നി നല്‍കാന്‍ പ്രതിഫലം ചോദിക്കാതെ വന്നത് 26 പേര്‍ : കലൂര്‍ ഡെന്നീസ്

സോഷ്യൽ മീഡിയയിലൂടെ സുമ തന്നെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ച കാര്യം അറിയിച്ചത്. ആരോഗ്യനില തൃപ്തികരമല്ല എല്ലാവരും പ്രാര്‍ഥിക്കണമെന്നായിരുന്നു സുമ ജയറാം സോഷ്യല്‍മീഡിയയില്‍ കുറിച്ചത്. എന്നാല്‍, എന്താണ് അസുഖമെന്ന് സുമ ജയറാം വ്യക്തമാക്കിയിട്ടില്ല. ഫോട്ടോ വൈറലായതോടെ നിരവധി പേര്‍ വേഗം സുഖം പ്രാപിക്കാന്‍ പ്രാര്‍ഥനയുമായി എത്തിയിട്ടുണ്ട്.

2018 ലാണ് ബാല്യ കല സുഹൃത്ത് ലല്ലുഷ് ഫിലിപ്പ് മാത്യുവുമായുള്ള സുമയുടെ വിവാഹം നടക്കുന്നത്. രണ്ട് ആണ്‍കുട്ടികളാണ് സുമയ്ക്കും ലല്ലുവിനും.

shortlink

Post Your Comments


Back to top button