Latest NewsNewsIndia

കഷ്ണങ്ങളാക്കി സൂക്ഷിച്ചിരുന്ന ശ്രദ്ധയുടെ ശരീരഭാഗങ്ങളും കഴിക്കാനുള്ള ഭക്ഷണവും അഫ്താബ് ഒരേ ഫ്രിഡ്ജില്‍ തന്നെ സൂക്ഷിച്ചു

ശ്രദ്ധയെ വെട്ടിനുറുക്കിയ അതേ മുറിയില്‍ തന്നെയാണ് ഇയാള്‍ ഉറങ്ങിയിരുന്നത്, ശ്രദ്ധയുടെ മുഖം കാണുന്നതിനായി തല ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്നു

 

ന്യൂഡല്‍ഹി: ലിവിംഗ് ടുഗദര്‍ പാര്‍ട്ണറായ ശ്രദ്ധയെ കൊലപ്പെടുത്തിയത് എങ്ങിനെയെന്ന് അഫ്താബ് വിവരിക്കുമ്പോള്‍ പൊലീസ് പോലും ഞെട്ടി. യാതൊരു ഭാവഭേദവും ഇല്ലാതെയാണ് ശ്രദ്ധയുടെ ശരീരം വെട്ടി കഷ്ണങ്ങളാക്കിയ കാര്യം അഫ്താബ് പൊലീസിനോട് വിവരിച്ചത്.

Read Also: പുറകിലിരുന്ന 72കാരൻ കുത്തി : ഓട്ടോറിക്ഷാ ഡ്രൈവര്‍ കൊല്ലപ്പെട്ടു, കൊലപാതകത്തിന് പിന്നിലെ കാരണമിത്

ശ്രദ്ധയെ കൊലപ്പെടുത്തിയ ശേഷം ശരീരം 35 കഷ്ണങ്ങളാക്കി വെട്ടിനുറുക്കുന്നതിന് മുന്‍പായി മനുഷ്യശരീരത്തിന്റെ ഘടനയെക്കുറിച്ചും രക്തക്കറ വൃത്തിയാക്കേണ്ടത് എങ്ങനെയെന്നും പ്രതി അഫ്താബ് അമീന്‍ പൂനവാല ഗൂഗിളില്‍ തിരഞ്ഞതായി പൊലീസ് പറഞ്ഞു. അനാട്ടമിയെക്കുറിച്ചുള്ള പുസ്തകങ്ങളും ഇയാള്‍ വായിച്ചിരുന്നു.

ആസിഡും അണുനാശിനിയും ഉപയോഗിച്ചാണ് അഫ്താബ് രക്തക്കറ കഴുകി വൃത്തിയാക്കിയത്. കൊലപാതകത്തിന് ശേഷം ഇയാള്‍ കൂടുതലായും വീട്ടില്‍തന്നെയാണ് കഴിഞ്ഞിരുന്നത്. ചിലപ്പോള്‍ പുറത്ത് നിന്ന് ആഹാരം ഓര്‍ഡര്‍ ചെയ്തുവരുത്തിയിരുന്നു. കഷ്ണങ്ങളാക്കി സൂക്ഷിച്ചിരുന്ന ശ്രദ്ധയുടെ ശരീരഭാഗങ്ങളും കഴിക്കാനുള്ള ഭക്ഷണവും ഇയാള്‍ ഒരേ ഫ്രിഡ്ജില്‍ തന്നെയാണ് സൂക്ഷിച്ചിരുന്നത്. ശ്രദ്ധയെ വെട്ടിനുറുക്കിയ അതേ മുറിയില്‍ തന്നെയാണ് ഇയാള്‍ ഉറങ്ങിയിരുന്നത്. ശ്രദ്ധയുടെ മുഖം കാണുന്നതിനായി തല ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്നു.

കൊലപാതകത്തിന് ദിവസങ്ങള്‍ക്ക് മുന്‍പാണ് ശ്രദ്ധയുമൊത്ത് അഫ്താബ് ഡല്‍ഹിയിലെ ഫ്‌ളാറ്റിലേയ്ക്ക് മാറിയത്. കൊലപാതകത്തിന് പദ്ധതിയിട്ട ശേഷമാണോ ഇയാള്‍ ഫ്‌ളാറ്റ് വാടകയ്ക്ക് എടുത്തതെന്ന് പൊലീസ് അന്വേഷിക്കുകയാണ്.

2019ല്‍ ഡേറ്റിംഗ് ആപ്പിലൂടെ പരിചപ്പെട്ട ശ്രദ്ധയുമായി അഫ്താബ് മൂന്ന് വര്‍ഷത്തോളം പ്രണയത്തിലായിരുന്നു. ഒക്ടോബര്‍ 18നാണ് യുവതിയെ അഫ്താബ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്. വിവാഹം കഴിക്കണമെന്ന് ശ്രദ്ധ നിര്‍ബന്ധിച്ചിരുന്നതായും ഇതിന്റെ പേരില്‍ ഇരുവരും തമ്മില്‍ നിരന്തരം വഴക്കിട്ടിരുന്നതായും പ്രതി പൊലീസിന് മൊഴി നല്‍കിയിരുന്നു. കൊലയ്ക്ക് ശേഷം മൃതദേഹം 35 കഷ്ണങ്ങളാക്കി വെട്ടിനുറുക്കി ഫ്രഡ്ജില്‍ സൂക്ഷിച്ച ശേഷം പതിനെട്ട് ദിവസങ്ങളിലായി ഡല്‍ഹിയിലെ പലഭാഗങ്ങളിലായി ശരീരഭാഗങ്ങള്‍ ഉപേക്ഷിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button