തിരുവനന്തപുരം: സർക്കാർ ജീവനക്കാരെ രാജ്ഭവൻ മാർച്ചിൽ പങ്കെടുപ്പിക്കുന്നതിനെതിരെ ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രൻ ഫയൽ ചെയ്ത പൊതുതാത്പര്യ ഹർജി പരിഗണിച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സുരേന്ദ്രൻ്റെ പരാതി പരിശോധിച്ച് നടപടിയെടുക്കാൻ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. ചീഫ് ജസ്റ്റിസ് എസ്.മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
സർക്കാർ ജീവനക്കാർ ഗവർണർക്കെതിരായ രാജ്ഭവൻ മാർച്ചിൽ പങ്കെടുക്കുന്നത് നിയമ വിരുദ്ധമാണെന്നും അത് തടയാൻ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് സുരേന്ദ്രൻ ഇന്നലെ ചീഫ് സെക്രട്ടറിക്ക് പരാതി നൽകിയിരുന്നു. തുടർന്ന് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പരാതി പരിഗണിക്കേണ്ട ആവശ്യമില്ലെന്ന നിലപാട് സർക്കാർ സ്വീകരിച്ചുവെങ്കിലും പരിഗണിച്ച് നടപടിയെടുക്കാൻ ചീഫ് സെക്രട്ടറിക്ക് കോടതി നിർദ്ദേശം നൽകുകയായിരുന്നു
Post Your Comments