Latest NewsNewsBusiness

ഉത്സവ കാലം നേട്ടമാക്കി പേടിഎം, ഒക്ടോബറിൽ നടന്നത് ദശലക്ഷക്കണക്കിന് ഇടപാടുകൾ

പേടിഎം സൂപ്പർ ആപ്പിലെ ശരാശരി പ്രതിമാസ ഇടപാടും വർദ്ധിച്ചിട്ടുണ്ട്

ഉത്സവ കാലമായ ഒക്ടോബറിൽ കോടികളുടെ നേട്ടം കൈവരിച്ച് പ്രമുഖ ഓൺലൈൻ പേയ്മെന്റ് ആപ്ലിക്കേഷനായ പേടിഎം. കണക്കുകൾ പ്രകാരം, ഒക്ടോബറിൽ പേടിഎമ്മിന്റെ വായ്പ വിതരണം 3,056 കോടി രൂപയായാണ് ഉയർന്നത്. 2021 ഒക്ടോബറുമായി താരതമ്യം ചെയ്യുമ്പോൾ, 387 ശതമാനമായാണ് വായ്പാ വിതരണം വർദ്ധിച്ചിട്ടുള്ളത്. കൂടാതെ, ഇക്കാലയളവിൽ 3.4 ദശലക്ഷം ഇടപാടുകളും പേടിഎം നടത്തിയിട്ടുണ്ട്.

പേടിഎം സൂപ്പർ ആപ്പിലെ ശരാശരി പ്രതിമാസ ഇടപാടും വർദ്ധിച്ചിട്ടുണ്ട്. ഇത്തവണ സൂപ്പർ ആപ്പിലെ ശരാശരി പ്രതിമാസ ഇടപാട് 84.0 ദശലക്ഷമാണ്. മുൻ വർഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ 33 ശതമാനമാണ് വർദ്ധനവ്. അതേസമയം, ഒക്ടോബറിൽ മർചന്റ് പേയ്മെന്റ് 42 ശതമാനം ഉയർന്ന് 1.18 ലക്ഷം കോടി രൂപയായിട്ടുണ്ട്. ഓഫ്‌ലൈൻ പേയ്മെന്റുകൾ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളും പേടിഎം ആരംഭിച്ചിട്ടുണ്ട്.

Also Read: രാഷ്ട്രപതിക്കെതിരായ മന്ത്രിയുടെ അപകീർത്തികരമായ പരാമർശം: മാപ്പ് പറഞ്ഞ് മമത

നടപ്പു സാമ്പത്തിക വർഷം ജൂലൈയിൽ ആരംഭിച്ച് സെപ്തംബറിൽ അവസാനിച്ച പാദത്തിൽ പേടിഎമ്മിന്റെ ഏകീകൃത നഷ്ടം 593.9 കോടി രൂപയാണ്. എന്നാൽ, ഉത്സവ കാല വിപണിയിൽ കൈവരിച്ച നേട്ടം പേടിഎമ്മിന്റെ ഓഹരി മൂല്യം വർദ്ധിക്കാൻ കാരണമായിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button