KeralaLatest NewsNews

ഗവര്‍ണറെ തിരിച്ച് വിളിക്കണമെന്നല്ല, ആര്‍എസ്എസിന്റെ ചട്ടുകമായി ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നത് ഒഴിവാക്കണം: എം.എ ബേബി

കുഫോസ് വി സിക്ക് യോഗ്യതയില്ലെന്ന് ഹൈക്കോടതി പറഞ്ഞിട്ടില്ല, നിയമന മാനദണ്ഡത്തെ കുറിച്ചാണ് പറഞ്ഞത്

കണ്ണൂര്‍: ഗവര്‍ണറെ തിരിച്ച് വിളിക്കണമെന്നല്ല, ആര്‍എസ്എസിന്റെ ചട്ടുകമായി ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നത് ഒഴിവാക്കണം എന്നാണ് കേരളത്തിലെ എല്‍ഡിഎഫിന്റെ ആവശ്യമെന്ന് സിപിഎം നേതാവ് എം.എ ബേബി പറഞ്ഞു.

Read Also: വിവാഹ സത്കാരത്തിലെ ഗാനമേളയ്ക്കിടെ ഗായികയോട് അപമര്യാദയായി പെരുമാറി : യുവാവ് അറസ്റ്റിൽ

ഗവര്‍ണര്‍ക്കെതിരെ ഇടതുമുന്നണി രാജ്ഭവനില്‍ മാര്‍ച്ച് സംഘടിപ്പിക്കുന്നതിനിടെയാണ് എം എ ബേബിയുടെ പരാമര്‍ശം.

കുഫോസ് വിസിയെ പുറത്താക്കിയ സംഭവത്തിലും എം എ ബേബി പ്രതികരിച്ചു. കുഫോസ് വി സിക്ക് യോഗ്യതയില്ലെന്ന് ഹൈക്കോടതി പറഞ്ഞിട്ടില്ല. നിയമന മാനദണ്ഡത്തെ കുറിച്ചാണ് പറഞ്ഞത്. യുജിസി ഗൈഡ് ലൈന്‍സ് വേണമെന്നാണ് ഹൈക്കോടതി പറയുന്നത്. എന്നാല്‍ നിയമസഭ പാസാക്കിയ ഗൈഡ് ലൈന്‍സിന് മേലെയല്ല യുജിസി ഗൈഡ് ലൈന്‍സ് എന്നും എം.എ ബേബി പറഞ്ഞു.

അതേസമയം, സുധാകരന്റെ ആര്‍എസ്എസ് അനുകൂല പരാമര്‍ശത്തിലും എം.എ ബേബി പ്രതികരിച്ചു. ‘ആര്‍എസ്എസ് അനുകൂല പ്രസ്താവന നാവ് പിഴയാണെന്നാണ് സുധാകരന്‍ പറയുന്നത്. എന്നാല്‍ ഒരേ രീതിയിലുള്ള നാവുപിഴയാണ് അദ്ദേഹത്തിന് സംഭവിക്കുന്നത്. ആര്‍ എസ് എസുകാര്‍ക്ക് സംരക്ഷണം കൊടുത്തു എന്ന് പറയുന്നു. നെഹ്‌റു വര്‍ഗീയ ഫാസിസ്റ്റുകളോട് സന്ധി ചെയ്‌തെന്ന് പറയുന്നു. ഇത് നാവുപിഴയല്ല, കെ സുധാകരന്‍ ബി ജെ പിയില്‍ ചേരാന്‍ അവസരം കാത്തിരിക്കുകയാണ്. ഇപ്പോള്‍ സുധാകരന്‍ ബിജെപിയില്‍ ചേരാത്തത് കേരളത്തില്‍ ശക്തമായ ഇടതുപക്ഷം ഉള്ളതിനാലാണ്. കേരളത്തില്‍ ബിജെപി ഇല്ലാത്തതിനാലാണ് സുധാകരന്‍ പോകാത്തത്’, എം എ ബേബി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button