രാജ്യത്ത് പ്രത്യക്ഷ നികുതി വരുമാനത്തിൽ വൻ കുതിച്ചുചാട്ടം. ഇത്തവണ കോടികളുടെ നേട്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നികുതി വകുപ്പ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, നടപ്പു സാമ്പത്തിക വർഷം ഏപ്രിൽ മുതൽ നവംബർ വരെയുള്ള കാലയളവിൽ പ്രത്യക്ഷ നികുതി വരുമാനം 31 ശതമാനം വർദ്ധനവോടെ 10.54 ലക്ഷം കോടി രൂപയിൽ എത്തി.
ഇത്തവണ വ്യക്തിഗത ആദായനികുതി (സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ നികുതി/ എസ്ടിടി ഉൾപ്പെടെ), കോപ്പറേറ്റ് നികുതി എന്നിവയിലെ സമാഹരണ വർദ്ധനവ് പ്രത്യക്ഷ നികുതി വരുമാനം ഉയരാൻ കാരണമായിട്ടുണ്ട്. ഇത്തവണ വ്യക്തിഗത ആദായനികുതിയിൽ 41 ശതമാനവും, കോർപ്പറേറ്റ് നികുതിയിൽ 22 ശതമാനവുമാണ് സമാഹരണ വർദ്ധനവ്.
8.71 ലക്ഷം കോടി രൂപയാണ് ഇത്തവണ റീഫണ്ടുകൾ കിഴിച്ചാലുള്ള അറ്റ പ്രത്യക്ഷ നികുതി വരുമാനം. ഇത് നടപ്പു സാമ്പത്തിക വർഷത്തെ ബജറ്റ് വിലയിരുത്തലിന്റെ 61.31 ശതമാനമാണ്. നടപ്പു സാമ്പത്തിക വർഷം ബഡ്ജറ്റിൽ ലക്ഷ്യമിട്ടുള്ള മൊത്തം പ്രത്യക്ഷ നികുതി വരുമാനം 14.20 ലക്ഷം കോടി രൂപയാണ്. 2021- 22 കാലയളവിൽ 14.10 ലക്ഷം കോടി രൂപയാണ് നേടിയത്.
Post Your Comments