പ്രായഭേദമന്യേ പലരെയും അലട്ടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് താരൻ. താരൻ പലപ്പോഴും മുടികൊഴിച്ചിലിന് കാരണമാകാറുണ്ട്. മുടിയിഴകളിലും ചെവിക്ക് പിന്നിലും പുരികങ്ങളിലും പലപ്പോഴും താരന്റെ സാന്നിധ്യം കണ്ടുവരുന്നു. താരനെ ഒരു പരിധി വരെ അകറ്റി സഹായിക്കുന്ന ചില പൊടിക്കൈകളെ കുറിച്ച് പരിചയപ്പെടാം.
താരൻ അകറ്റാൻ മികച്ച മാർഗ്ഗമാണ് തൈര്. രണ്ട് ടീസ്പൂൺ തൈര് എടുത്തതിനുശേഷം തലയിൽ പുരട്ടി ഏതാനും മിനിറ്റുകൾ നന്നായി മസാജ് ചെയ്യുക. അൽപ സമയത്തിനുശേഷം വീരം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാവുന്നതാണ്. തൈരിൽ അടങ്ങിയ അസിഡിറ്റി, കണ്ടീഷനിംഗ് ഗുണങ്ങളാണ് താരനെ പ്രതിരോധിക്കാൻ സഹായിക്കുന്നത്.
Also Read: രണ്ടാം പാദഫലങ്ങൾ പുറത്തുവിട്ട് ഐആർസിടിസി, ഇത്തവണ കൈവരിച്ചത് കോടികളുടെ ലാഭം
അടുത്തതാണ് ഉലുവ. താരനെതിരെ പ്രവർത്തിക്കുവാൻ ഏറ്റവും മികച്ച ഒന്നാണ് ഉലുവ. പ്രോട്ടീനുകളുടെ ഉറവിടമായ ഉലുവ താരൻ ഇല്ലാതാക്കുന്നതിന് പുറമേ, മുടികൊഴിച്ചിൽ തടഞ്ഞു മുടി കരുത്തോടെ വളരാൻ സഹായിക്കും. ഉലുവ നന്നായി കുതിർത്ത് എടുത്തതിനുശേഷം അരയ്ക്കുക. ഇത് തലയോട്ടിയിൽ തേച്ചുപിടിപ്പിച്ച് 10 മിനിറ്റിന് ശേഷം കഴുകി കളയാവുന്നതാണ്. മുടി സംബന്ധമായ വിവിധ പ്രശ്നങ്ങൾ പരിഹരിക്കുവാൻ ഉലുവ നല്ലതാണ്.
Post Your Comments