ജൂലൈയിൽ ആരംഭിച്ച് സെപ്തംബറിൽ അവസാനിച്ച രണ്ടാം പാദത്തിലെ കണക്കുകൾ പുറത്തുവിട്ട് ഐആർസിടിസി. റിപ്പോർട്ടുകൾ പ്രകാരം, 42 ശതമാനം വർദ്ധനവോടെ 226 കോടി രൂപയാണ് ഇത്തവണ ലാഭം രേഖപ്പെടുത്തിയത്. മുൻ വർഷം ഇതേ കാലയളവിൽ 159 കോടി രൂപയായിരുന്നു ലാഭം. അതേസമയം, ഏപ്രിലിൽ ആരംഭിച്ച് ജൂണിൽ അവസാനിച്ച ഒന്നാം പാദത്തിൽ 245.5 കോടി രൂപയുടെ ലാഭം കൈവരിച്ചിട്ടുണ്ട്.
ഇത്തവണ വിവിധ റെയിൽവേ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. വിവിധ റെയിൽവേ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 99 ശതമാനം വർദ്ധനവോടെ 806 കോടി രൂപയായാണ് വർദ്ധിച്ചത്. ഐആർസിടിസിയുടെ പ്രധാന വരുമാന സ്രോതസ് കാറ്ററിംഗ് സർവീസാണ്. നടപ്പു സാമ്പത്തിക വർഷം 334 കോടി രൂപയുടെ വരുമാനം കാറ്ററിംഗ് സർവീസിൽ നിന്ന് മാത്രം ലഭിച്ചിട്ടുണ്ട്.
Also Read: മണ്ഡലകാലം വന്നെത്തി, കർണാടകയിൽ നിന്ന് ഇത്തവണ 6 സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തും
ഓൺലൈൻ ടിക്കറ്റുകളിൽ നിന്നുളള വരുമാനം 13 ശതമാനം വർദ്ധനവോടെ 300 കോടി രൂപയായി ഉയർന്നിട്ടുണ്ട്. അതേസമയം, ഇത്തവണ ഐആർസിടിസിയുടെ ആകെ വരുമാനം കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ 405 കോടി രൂപയിൽ നിന്ന് നടപ്പു സാമ്പത്തിക വർഷം 105 ശതമാനം ഉയർന്ന് 832 കോടി രൂപയായിട്ടുണ്ട്.
Post Your Comments