KottayamNattuvarthaLatest NewsKeralaNews

കഞ്ചാവുമായി ഓട്ടോറിക്ഷ ഡ്രൈവർ എക്സൈസ് പിടിയിൽ

കവിയൂർ പടിഞ്ഞാറ്റുംചേരി കാലായിൽ മേപ്പുറത്ത് വീട്ടിൽ ഉത്തമൻ (58) ആണ് പിടിയിലായത്

തിരുവല്ല: ഓട്ടോറിക്ഷ ഡ്രൈവർ കഞ്ചാവുമായി എക്സൈസിന്റെ പിടിയിലായി. കവിയൂർ പടിഞ്ഞാറ്റുംചേരി കാലായിൽ മേപ്പുറത്ത് വീട്ടിൽ ഉത്തമൻ (58) ആണ് പിടിയിലായത്.

Read Also : വളർച്ചയുടെ പാതയിൽ ഇന്ത്യൻ ഐടി സേവന വിപണി, ഏറ്റവും പുതിയ കണക്കുകൾ പുറത്തുവിട്ട് ഐഡിസി

വൈകിട്ട് അഞ്ചു മണിയോടെയാണ് സംഭവം. കിഴക്കൻ മുത്തൂർ ജങ്ഷനിൽ നിന്നുമാണ് മഞ്ഞാടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജി. പ്രസന്നന്റെ നേതൃത്വത്തിലുള്ള സംഘം ഉത്തമനെ കസ്റ്റഡിയിൽ എടുത്തത്. ഓട്ടോറിക്ഷയിൽ കറങ്ങി നടന്ന് കഞ്ചാവ് ചെറുപൊതികളാക്കി വിൽക്കുന്നതാണ് ഇയാളുടെ രീതിയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 75 ഗ്രാം കഞ്ചാവ് ഇയാളിൽ നിന്ന് പിടിച്ചെടുത്തു.

എക്സൈസ് ഓഫീസർമാരായ ശിഹാബുദ്ദീൻ, ശ്രീആനന്ദ്, നസറുദീൻ, സോൾ, വിജയൻ എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button