കൊൽക്കത്ത: രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെക്കുറിച്ച് നടത്തിയ വിവാദ പരാമർശത്തിൽ തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രി അഖില്‍ ഗിരിയ്ക്ക് വേണ്ടി മാപ്പ് പറഞ്ഞ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. രാഷ്ട്രപതിയെക്കുറിച്ചുളള മന്ത്രി അഖിലിന്റെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയർന്നതിന് പിന്നാലെയാണ് മമതയുടെ പ്രതികരണം. സംഭവത്തില്‍ മന്ത്രിക്ക് മുന്നറിയിപ്പ് നല്‍കിയതായും മമത വ്യക്തമാക്കി.
‘രാഷ്ട്രപതിയെക്കുറിച്ച് എന്റെ എംഎല്‍എ പറഞ്ഞതില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു. എന്റെ പാര്‍ട്ടി ഇതിനകം മാപ്പ് പറഞ്ഞിട്ടുണ്ട്. രാഷ്ട്രപതിയെ ഞാന്‍ വളരെയധികം ബഹുമാനിക്കുന്നു. ഞങ്ങള്‍ എല്ലാവരും പ്രസിഡന്റിനെ ബഹുമാനിക്കുന്നു. അവര്‍ വളരെ ബഹുമാനിക്കപ്പെടുന്ന ഒരു സ്ത്രീയാണ്. അഖില്‍ ഗിരി ഇത് പറയാന്‍ പാടില്ലായിരുന്നു. ഞങ്ങള്‍ ഇതിനെ അപലപിക്കുന്നു. പാര്‍ട്ടി അദ്ദേഹത്തിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ അഭിപ്രായത്തെ ഞങ്ങള്‍ പിന്തുണയ്ക്കുന്നില്ല. ഇത് അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട് ഇതേക്കുറിച്ച് ഇനി അദ്ദേഹം ഒന്നും പറയില്ല. അഖില്‍ ചെയ്തത് അനീതിയായിപ്പോയി,’ മമത പറഞ്ഞു.
പെട്രോളും ഡീസലും ജിഎസ്ടിയുടെ കീഴിൽ കൊണ്ടുവരാൻ കേന്ദ്രം തയ്യാർ: കേന്ദ്രമന്ത്രി
മന്ത്രി അഖില്‍ ഗിരി, രാഷ്ട്രപതിയുടെ രൂപത്തെക്കുറിച്ച് മോശം പരാമര്‍ശം നടത്തുന്ന വീഡിയോ വൈറലായതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് മമതയുടെ പ്രതികരണം. ‘ഞാന്‍ കാണാന്‍ നല്ലതല്ലെന്ന് ബിജെപി പറഞ്ഞു. ആളുകളുടെ രൂപം നോക്കി ഞങ്ങള്‍ ആരെയും വിലയിരുത്തുന്നില്ല. ഇന്ത്യൻ രാഷ്ട്രപതിയുടെ ഓഫീസിനെ ഞങ്ങള്‍ ബഹുമാനിക്കുന്നു. എന്നാല്‍ രാഷ്ട്രപതി എങ്ങനെ ഇരിക്കുന്നു?’ നന്ദിഗ്രാമിലെ ഒരു ഗ്രാമത്തില്‍ നടന്ന റാലിയില്‍ മന്ത്രി ഗിരി പറഞ്ഞു. പ്രസിഡന്റിനെതിരെയുള്ള അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ ഗിരിയെ പുറത്താക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു.
Post Your Comments