കൊല്‍ക്കത്ത : ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി പ്രബല രാഷ്ട്രീയ ശക്തിയാണെന്നും അവരെ വിലകുറച്ചുകാണാന്‍ കഴിയില്ലെന്നും മമതാ ബാനര്‍ജിയുടെ തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. അതേസമയം സംസ്ഥാനത്തെ ഏറ്റവും കരുത്തയായ നേതാവ് മമത ബാനര്‍ജിയാണെന്നും എന്‍.ഡി.ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹംപറഞ്ഞു.
തിരഞ്ഞെടുപ്പില്‍ ആദ്യ നാല് റൗണ്ടുകളില്‍ നടന്നത് വളരെ കടുത്ത പോരാട്ടമാണ്. എന്നാല്‍ അതിനര്‍ത്ഥം ബി.ജെ.പി അതിന്റെ ശക്തികേന്ദ്രങ്ങളില്‍ പോലും തൃണമൂലുമായി കടുത്ത പോരാട്ടമാണ് നേരിടുന്നത് എന്നാണ്. ബംഗാളില്‍ ബി.ജെ.പി പ്രബല ശക്തിയാണ്. മത്സരത്തെ വില കുറച്ചുകാണുന്നത് തിരഞ്ഞെടുപ്പ് തന്ത്രജ്ഞനെന്ന തന്റെ ജോലിയുടെ ഭാഗമല്ല. എന്നാല്‍, അവര്‍ 100 കടക്കില്ല. തൃണമൂല്‍ ആണ് വിജയിക്കാന്‍ പോകുന്നത്. വലിയ വിജയം നേടും’.പ്രശാന്ത് കിഷോര്‍ പറഞ്ഞു.
തൃണമൂല്‍ ശക്തി കേന്ദ്രങ്ങളിലാണ് ഇനി തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. യുക്തിരഹിതമായി തെരഞ്ഞെടുപ്പ് ഘട്ടങ്ങള്‍ നിശ്ചയിച്ചത് ബി.ജെ.പിക്ക് സഹായകരമായിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മിഷന്‍ വോട്ടെടുപ്പ് തീയതികള്‍ ഒരു വിഭാഗത്തിന് അനുകൂലമായാണ് തീരുമാനിച്ചതെന്നും പ്രശാന്ത് ആരോപിച്ചു.
അതേസമയം ബംഗാളില്‍ മോദി ജനപ്രിയനാണെന്നും കൂടുതല്‍ സീറ്റുകളില്‍ സ്വാധീനമുറപ്പിക്കുന്നെന്നുമുള്ള പ്രശാന്ത് കിഷോറിന്റെ പ്രസ്താവന ഏതാനും ദിവസം മുമ്പ് ബി.ജെ.പി വൃത്തങ്ങള്‍ പുറത്തു വിട്ടിരുന്നു. ഇതിന്റെ ക്ഷീണം തീർക്കാനാണ് ഇപ്പോൾ ബിജെപി വിരുദ്ധ മാധ്യമത്തിന് അഭിമുഖം നൽകിയതെന്നാണ് ബിജെപി വൃത്തങ്ങളുടെ ആരോപണം.
Post Your Comments