ഡൽഹി: മതപരമായ അർത്ഥങ്ങളുള്ള പേരുകളും ചിഹ്നങ്ങളും ഉപയോഗിക്കുന്ന രാഷ്ട്രീയ പാർട്ടികളെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ പ്രതികരണം സമർപ്പിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ട് സുപ്രിംകോടതി.
വോട്ടർമാരെ ആകർഷിക്കുന്നതും മതാടിസ്ഥാനത്തിൽ വിവിധ വിഭാഗം പൗരന്മാർക്കിടയിൽ ശത്രുതയും വിദ്വേഷവും വളർത്തുന്നതും തടയുന്ന 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ ചില വ്യവസ്ഥകൾ കർശനമായി നടപ്പാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.ഹർജി വളരെ പ്രധാനമാണെന്ന് നിരീക്ഷിച്ച ജസ്റ്റിസ് എംആർ ഷാ, ഹിമ കോഹ്‌ലി എന്നിവരടങ്ങിയ ബെഞ്ച് കേസ് നവംബർ 25ലേക്ക് വീണ്ടും പരിഗണിക്കാനായി മാറ്റി.
ജോലിക്കിടയിൽ ഉറക്കം വരാറുണ്ടോ? കാരണമറിയാം
മറുപടിക്കായി കൂടുതൽ സമയം വേണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആവശ്യം കോടതി അംഗീകരിച്ചു. എതിർ സത്യവാങ്മൂലം ഫയൽ ചെയ്യാൻ സമയം വേണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിഭാഷകൻ പറഞ്ഞു. കഴിഞ്ഞയാഴ്ചയാണ് തങ്ങൾ ഹർജിയെ കുറിച്ച് അറിഞ്ഞതെന്നും അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി. അതിനെ എതിർ അന്യായമായി കണക്കാക്കുന്നില്ലെന്നും അവരുടെ നിർദ്ദേശങ്ങൾ അറിയാൻ തങ്ങൾ ആഗ്രഹിക്കുന്നു എന്നും കമ്മീഷൻ അഭിഭാഷകൻ വ്യക്തമാക്കി.
Post Your Comments