തിരുവനന്തപുരം: ചിലരുടെ തെറ്റിന് കേരളത്തിലെ മുഴുവൻ പൊലീസും ചീത്ത കേൾക്കേണ്ടി വരുന്നുവെന്ന് സ്പീക്കർ എ എൻ ഷംസീർ. പോലീസ് ജനങ്ങളുടെ സേവകരാകണമെന്നും അദ്ദേഹം വ്യക്തമാക്കി. പോലീസ് അസോസിയേഷൻ പരിപാടിക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
Read Also: ആര്യാ രാജേന്ദ്രനെതിരായ പരാമർശത്തിൽ ഉറച്ചു നിൽക്കുന്നു: പിന്നോട്ടില്ലെന്ന് ജെബി മേത്തർ എംപി
കേരള പോലീസുകാർ തന്നെ കുറ്റക്കാരാകുന്ന കേസുകളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ഷംസീറിന്റെ വാക്കുകൾ ശ്രദ്ധേയമാകുന്നത്. പോലീസിന് പലപ്പോഴും പിശകുകൾ പറ്റിയേക്കാം. മനുഷ്യ സഹജമായ പിശകാകാം അത്. പക്ഷേ അതുപോലും പൊതുസമൂഹം ആഗ്രഹിക്കാത്തതിനാൽ ആണ് വിമർശിക്കപ്പെടുന്നത്. അത് ഉൾക്കൊണ്ട് വേണം പോലീസ് സേന പ്രവർത്തിക്കാൻ. ഇന്ന് പോലും പൊലീസിനെതിരെയുള്ള വാർത്തകളാണ് വരുന്നത്. പോലീസിൽ കള്ള നാണയങ്ങൾ ഉണ്ട്. അവർ നടത്തുന്ന തെറ്റായ പ്രവർത്തനങ്ങൾക്ക് ചീത്ത കേൾക്കേണ്ടി വരുന്നത് മുഴുവൻ പേരും ആണ്. അത് കണ്ടെത്തി തിരുത്താൻ കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments