Latest NewsKeralaNews

കേരളത്തില്‍ തുടര്‍ച്ചയായി മുഖ്യമന്ത്രിയായതിന്റെ റെക്കോര്‍ഡ് പിണറായി വിജയന്

കേരളത്തില്‍ തുടര്‍ച്ചയായി മുഖ്യമന്ത്രിയായതിന്റെ റെക്കോര്‍ഡ് പിണറായി വിജയന്, മുഖ്യമന്ത്രി പദത്തില്‍ പിണറായി വിജയന്‍ 2364 ദിവസം പിന്നിടുന്നു

തിരുവനന്തപുരം: കേരളത്തില്‍ തുടര്‍ച്ചയായി മുഖ്യമന്ത്രിയായതിന്റെ റെക്കോര്‍ഡ് പിണറായി വിജയന്. മുഖ്യമന്ത്രി പദത്തില്‍ പിണറായി വിജയന്‍ 2364 ദിവസം പിന്നിടുകയാണ്. സി അച്യുതമേനോന്റെ റെക്കോര്‍ഡാണ് പിണറായി വിജയന്‍ മറികടന്നത്. ഇ.കെ നായനാരാണ് ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായി ഇരുന്നിട്ടുള്ളത്, പക്ഷെ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്തിയായി ഇരുന്ന വ്യക്തി എന്ന റെക്കോര്‍ഡിലേക്കാണ് പിണറായി വിജയന്‍ എത്തിയത്.

Read Also: ലിവ് ഇൻ റിലേഷനിൽ ആയിരുന്ന യുവതിയെ കൊന്ന് 35 കഷ്ണങ്ങളാക്കി യുവാവ്: മൃതദേഹം പല സ്ഥലങ്ങളിൽ ഉപേക്ഷിക്കാൻ എടുത്തത് 18 ദിവസം

സി അച്യുതമേനോന്റെ റെക്കോര്‍ഡ് ഇന്നാണ് പിണറായി വിജയന്‍ മറികടന്നത്. രണ്ടു തവണയും ജനവിധിയിലൂടെയാണ് പിണറായി തെരെഞ്ഞെടുക്കപ്പെട്ട് മുഖ്യമന്ത്രിയായത്. സി അച്യുതമേനോന് മന്ത്രിസഭാ കാലാവധി നീട്ടിക്കിട്ടിയത് അടിയന്തരാവസ്ഥ കാലമായതിനാലാണ്. 17 ദിവസത്തെ കാവല്‍ മുഖ്യമന്ത്രി എന്ന ദിവസങ്ങളും ഇതില്‍ ഉള്‍പ്പെടുത്തും. കേരളത്തിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം തുടര്‍ച്ചയായി മുഖ്യമന്ത്രിയായതിന്റെ റെക്കോര്‍ഡാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കരസ്ഥമാക്കിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button