Latest NewsNewsIndia

ലിവ് ഇൻ റിലേഷനിൽ ആയിരുന്ന യുവതിയെ കൊന്ന് 35 കഷ്ണങ്ങളാക്കി യുവാവ്: മൃതദേഹം പല സ്ഥലങ്ങളിൽ ഉപേക്ഷിക്കാൻ എടുത്തത് 18 ദിവസം

ഡൽഹി: മെഹ്‌റൗളി വനമേഖലയ്ക്ക് സമീപം യുവതിയുടെ മൃതദേഹത്തിന്റെ അവശിഷ്ടം കണ്ടെത്തി. ലിവ് ഇൻ റിലേഷനിൽ ആയിരുന്ന തന്റെ പങ്കാളിയെ യുവാവ് കൊലപ്പെടുത്തി കഷ്ണങ്ങളായി മുറിച്ച് വിവിധ ഇടങ്ങളിൽ ഉപേക്ഷിച്ചു. 18 ദിവസമെടുത്തതാണ് മൃതദേഹത്തിന്റെ ഭാഗങ്ങൾ പല ഇടങ്ങളിലായി യുവാവ് ഉപേക്ഷിച്ചത്. തന്നെ വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ടതോടെയാണ് പങ്കാളിയായ അഫ്താബ് ഇവരെ അതിക്രൂരമായി കൊലപ്പെടുത്തിയത്.

മെയ് 18 ന് പ്രതിയായ അഫ്താബും ശ്രദ്ധയും തമ്മിൽ വഴക്കുണ്ടായി. വഴക്കിനിടെ ശ്രദ്ധ നിലവിളിച്ചു. അതിനാൽ, അവളെ നിശബ്ദരാക്കാനും അയൽക്കാർ കേൾക്കുന്നില്ലെന്ന് ഉറപ്പാക്കാനും, അഫ്താബ് ശ്രദ്ധയുടെ മുഖം അമർത്തിപ്പിടിച്ചു. ശേഷം ശ്രദ്ധയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ശ്രദ്ധ കൊല്ലപ്പെട്ടുവെന്ന് ഉറാപ്പായതോടെ കുറ്റം മറയ്ക്കാൻ യുവാവ് ശ്രമിച്ചു. ഇതിനായി ശ്രദ്ധയുടെ ശരീരം 35 കഷണങ്ങളാക്കി മുറിച്ച് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉപേക്ഷിച്ചു.

ഡൽഹിയിലെ മെഹ്‌റൗളി വനമേഖലയിൽ ശ്രദ്ധയുടെ മൃതദേഹത്തിന്റെ കഷണങ്ങൾ ഓരോന്നായി അഫ്താബ് സംസ്‌കരിക്കുകയായിരുന്നുവെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. ദിവസത്തേക്ക് ദുർഗന്ധം വമിക്കാതിരിക്കാൻ ശരീരഭാഗങ്ങൾ സൂക്ഷിക്കാൻ വലിയ ഫ്രിഡ്ജും പ്രതി വാങ്ങിയിരുന്നു. എല്ലാ ദിവസവും രാത്രി 2 മണിയോടെ ശരീരഭാഗങ്ങൾ വനമേഖലയിൽ സംസ്കരിക്കാൻ അഫ്താബ് മെഹ്‌റൗളിയിലേക്ക് പോകുമായിരുന്നു.

അഫ്താബും ശ്രദ്ധയും മുംബൈയിലെ ഒരേ കോൾ സെന്ററിലാണ് ജോലി ചെയ്തിരുന്നത്. ഇവരുടെ ബന്ധത്തെ കുറിച്ച് രണ്ട് പേരുടെയും വീട്ടിൽ അറിയാമായിരുന്നു. ശ്രദ്ധയുടെ വീട്ടുകാർക്ക് ഈ ബന്ധത്തിൽ താൽപ്പര്യം ഉണ്ടായിരുന്നില്ല. ശ്രദ്ധയും അഫ്താബും ഡൽഹിയിൽ എത്തിയപ്പോൾ ഇരുവരും ഒരു വാടക വീട്ടിൽ താമസം തുടങ്ങി. ഇവർ ഒരുമിച്ചാണ് താമസമെന്ന് അറിഞ്ഞ വീട്ടുകാർ ശ്രദ്ധയോട് സംസാരിക്കാതെയായി.

എന്നാൽ, തന്റെ വീട്ടുകാർ കാണുന്നതിനായി ശ്രദ്ധ എന്നും തന്റെ ഫോട്ടോകൾ ഫേസ്ബുക്കിൽ പതിവായി അപ്‌ലോഡ് ചെയ്യാറുണ്ടായിരുന്നു.
കുറച്ചു ദിവസമായി ശ്രദ്ധ ഫെയ്‌സ്ബുക്കിൽ ഒന്നും പോസ്റ്റ് ചെയ്യാതിരുന്നതോടെ വീട്ടുകാർക്ക് സംശയം തോന്നി. ശ്രദ്ധയും യുവാവായും താമസിക്കുന്നിടത്ത് അന്വേഷിച്ച് പിതാവെത്തിയെങ്കിലും സ്ഥലം പൂട്ടിക്കിടക്കുന്നതായി കണ്ടെത്തി, തുടർന്ന് കാണാതായതായി പരാതി നൽകുകയായിരുന്നു.

പോലീസ് അന്വേഷണം ആരംഭിച്ച് അഞ്ച് മാസത്തിന് ശേഷമാണ് പ്രതിയെ പിടികൂടിയത്. പ്രതിയോട് വിവാഹം കഴിക്കാൻ ശ്രദ്ധ നിരന്തരം ആവശ്യപ്പെട്ടിരുന്നതായും ഈ സമ്മർദ്ദത്തെ തുടർന്നാണ് കൊലപാതകം നടത്തിയതെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button