KeralaLatest NewsNews

വളര്‍ത്തു നായ്ക്കളെ കൊന്ന് കഷണങ്ങളാക്കി മൃതശരീര ഭാഗങ്ങള്‍ക്കൊപ്പം കുഴിയിലിട്ടു മൂടി

കൊലപാതകങ്ങള്‍ നടന്ന ഭഗവല്‍ സിങ്ങിന്റെ വീടിന് സമീപമുള്ള വൃദ്ധയുടെ വളര്‍ത്തു നായ്ക്കളെ കൊന്ന് മുറിച്ചാണ് മൃതദേഹ ഭാഗങ്ങള്‍ക്കൊപ്പം തള്ളിയത് എന്നാണ് സംശയിക്കുന്നത്

പത്തനംതിട്ട: ഇലന്തൂരിലെ ആഭിചാരക്കൊലയ്ക്ക് പിന്നില്‍ കൃത്യമായ ആസൂത്രണം നടന്നുവെന്ന് റിപ്പോര്‍ട്ട്. അതിക്രൂരവും നിഷ്ഠൂരവുമായ കൃത്യം പുറത്തു വന്നാലും ശിക്ഷിക്കപ്പെടാതിരിക്കാനുള്ള പല കാര്യങ്ങളും ഷാഫി ചെയ്തു വച്ചിരുന്നുവെന്ന സൂചനയാണ് പുറത്തു വരുന്നത്. കൊലപാതകങ്ങള്‍ നടന്ന ഭഗവല്‍ സിങ്ങിന്റെ വീടിന് സമീപമുള്ള വൃദ്ധയുടെ വളര്‍ത്തു നായ്ക്കളെ കൊന്ന് മുറിച്ചാണ് മൃതദേഹ ഭാഗങ്ങള്‍ക്കൊപ്പം തള്ളിയത് എന്നാണ് സംശയിക്കുന്നത്. റോസിലിന്റെ ഡിഎന്‍എ പരിശോധനാ ഫലം വൈകാന്‍ കാരണവും ഇതു തന്നെയെന്ന് കരുതുന്നു.

Read Also: സംസ്ഥാനത്ത് പാൽ വില വർധിപ്പിക്കുമെന്ന് മന്ത്രി: 10 രൂപ വരെ വർധിപ്പിക്കണമെന്ന് സർക്കാരിന് ശുപാർശ

മുഹമ്മദ് ഷാഫി സാധാരണക്കാരന് ചിന്തിക്കാന്‍ പോലും കഴിയാത്ത ക്രൂരതയാണ് രണ്ടു സ്ത്രീകളോടും കാട്ടിയത്. പത്മത്തിന്റെ കഴുത്തറുത്തപ്പോള്‍ പിടഞ്ഞ കാലിന്റെ മുട്ടുചിരട്ട ചുറ്റികക്ക് ഇയാള്‍ തല്ലിപ്പൊട്ടിച്ചുവെന്നാണ് മൊഴി. ചുറ്റികയും തെളിവെടുപ്പിനിടെ കാക്കനാട് പൊലീസ് കണ്ടെടുത്തിരുന്നു.

shortlink

Post Your Comments


Back to top button