തിരുവനന്തപുരം: മേയറുടെ കത്ത് വിവാദത്തില്‍ വലിയ പ്രതിഷേധങ്ങള്‍ നടക്കുന്ന തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഒന്നര വര്‍ഷത്തിനിടെ മൂന്ന് സുപ്രധാന ഫയലുകള്‍ കാണാതായത് സംബന്ധിച്ചുള്ള അന്വേഷണം ആരംഭിച്ചു. വിജിലന്‍സ് അന്വേഷണം വരുമെന്ന ഘട്ടത്തിലാണ് ഫയലുകള്‍ കാണാതാകുന്നത്. കെട്ടിട നമ്പര്‍ വിഭാഗത്തിലെ 2 ഫയലുകളും മരം മുറിക്കുന്നതുമായി ബന്ധപ്പെട്ട ആരോഗ്യ വകുപ്പിന്റെ പരിധിയില്‍ വരുന്ന ഫയലുമാണ് കാണാതായത്. കോര്‍പ്പറേഷനില്‍ വലിയ പ്രശ്നങ്ങള്‍ക്ക് കാരണമായ കെട്ടിട നമ്പര്‍ ക്രമക്കേടുമായി ബന്ധപ്പെട്ടതാണിത്.
കോര്പ്പറേഷന് മ്യൂസിയം പോലീസില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തി. വിഷയം രഹസ്യമായി കൈകാര്യം ചെയ്യുകയാണ്. കോര്‍പ്പറേഷനില്‍ ഒരു വര്‍ഷം കുറഞ്ഞത് 20 ഫയലുകള്‍ അപ്രത്യക്ഷമാകുകയോ അലക്ഷ്യമായി കൈകാര്യം ചെയ്യുകയോ ഉണ്ടെന്നു പരാതിയുണ്ട്. എന്നാല്‍ പോലീസ് അറിയാതെ ആഭ്യന്തര അന്വേഷണം നടത്തി ഒതുക്കുകയാണ് പതിവെന്നും പരാതികളുയർന്നിട്ടുണ്ട്.
Post Your Comments