ThrissurLatest NewsNattuvarthaNews

ബൈക്കിൽ ബൈക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു

എടവിലങ്ങ് മില്ല് സ്റ്റോപ്പിന് സമീപം താമസിക്കുന്ന വടക്കുംചേരി വീട്ടിൽ ഡോ. ഇബ്രാഹിംകുട്ടിയുടെ മകൻ മുഹമ്മദ് ഇജാസ് (21) ആണ് മരിച്ചത്

കൊടുങ്ങല്ലൂർ: ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. എടവിലങ്ങ് മില്ല് സ്റ്റോപ്പിന് സമീപം താമസിക്കുന്ന വടക്കുംചേരി വീട്ടിൽ ഡോ. ഇബ്രാഹിംകുട്ടിയുടെ മകൻ മുഹമ്മദ് ഇജാസ് (21) ആണ് മരിച്ചത്.

Read Also : പ്രണയക്കെണിയില്‍ കുടുക്കി മുസ്ലിം യുവാവുമായി ക്രിസ്ത്യന്‍ യുവതിയുടെ വിവാഹം നടത്തിയെന്ന് ആരോപണം

എടവിലങ്ങ് കുഞ്ഞയിനിക്ക് സമീപം ഞായറാഴ്ച രാത്രി 10.30ഓടെയായിരുന്നു അപകടം. ഇജാസിന്‍റെ ബൈക്കിൽ മൂന്നുപേരുമായെത്തിയ മറ്റൊരു ബൈക്ക് ഇടിച്ചു കയറുകയായിരുന്നു. കൊടുങ്ങല്ലൂരിൽ നിന്ന് എറണാകുളത്തേക്ക് കൊണ്ടുപോകും വഴിയായിരുന്നു അപകടം നടന്നത്.

തൃശൂർ ജൂബിലി മെഡിക്കൽ കോളജ് അനസ്തേഷ്യോളജിസ്റ്റ് വിദ്യാർത്ഥിയാണ് മരിച്ച മുഹമ്മദ് ഇജാസ്. എതിരെ വന്ന ബൈക്കിലുണ്ടായിരുന്ന വിഷ്ണു, ഗോഗുൽ, ഫവാസ് എന്നിവർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവർ മദ്യലഹരിയിലായിരുന്നതായിട്ടാണ് ലഭിക്കുന്ന വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button