വ്യാജ അപകടമുണ്ടാക്കി കാറുടമകളിൽ നിന്നും പണം തട്ടുന്ന സംഘത്തെ പിടികൂടി. ബംഗളൂരുവിൽ ആണ് സംഭവം. ബെംഗളൂരുവിലെ സിദ്ധപുരയിൽ ഒക്ടോബർ 26നു നടന്ന സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് വ്യാജ അപകടമുണ്ടാക്കി വണ്ടിയുടെ ഉടമകളിൽ നിന്നും പണം തട്ടുന്ന സംഘത്തെ കുറിച്ച് പൊലീസിന് സൂചന ലഭിക്കുന്നത്. വീഡിയോ പുറത്തുവന്നതോടെ രണ്ട് ബൈക്ക് യാത്രക്കാരെ പോലീസ് പിടികൂടി.
ഇരുചക്ര വാഹനത്തിലെത്തിയ രണ്ടുപേർ സമീപത്തുകൂടി പോകുകയായിരുന്ന കാറിൽ കൈകൊണ്ട് മനപ്പൂർവം ഇടിക്കുന്നത് സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇതിനുശേഷം ബൈക്കിൽ കാറു തട്ടിയെന്നു പറഞ്ഞ് ഉടമയോട് പണം ആവശ്യപ്പെടുകയും പൊലീസിൽ പരാതി നൽകുമെന്ന് ഭീഷണിപെടുത്തുകയും ചെയ്‌തു. തുടർന്ന് കാറുടമ ഇവർക്ക് പണം നൽകി. സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് തട്ടിപ്പ് പുറത്തായത്. കാറുടമയെ ഭീഷണിപ്പെടുത്തി 15,000 രൂപയാണ് ഇവർ തട്ടിയെടുത്തത്.
ഇത്തരം തട്ടിപ്പുസംഘങ്ങളെ കുറിച്ച് ജാഗ്രത വേണമെന്നും എന്തെങ്കിലും ശ്രദ്ധയിൽപെട്ടാൽ പൊലീസിൽ വിവരം അറിയിക്കണമെന്നും സൗത്ത് ബെംഗളൂരു ഡപ്യൂട്ടി കമ്മിഷണർ പി.കൃഷ്ണകാന്ത് പറഞ്ഞു. ഓഗസ്റ്റിൽ സമാനമായ സംഭവത്തിൽ അപകടത്തിൽപ്പെട്ടവരെന്ന വ്യാജേന പണം തട്ടിയതിന് രണ്ട് പേരെ ബസവനഗുഡി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്നും നാല്പത്തിനായിരത്തിലധികം രൂപയാണ് യുവാക്കൾ തട്ടിയെടുത്തത്.
Arrested 2 persons @siddapuraps who pretended to be victims of a road accident & extorted 15000 from the victim.The accused were on the bike and they hit the victim’s car & then threatened him.Seized Rs15000&1Bike used for offence.
Pls inform Police if you find any such incident. pic.twitter.com/Wu0DOqUgPs
— P Krishnakant IPS (@DCPSouthBCP) November 12, 2022
Post Your Comments