അബുദാബി: ഇന്ത്യയിൽ 1000 കോടി ഡോളറിന്റെ നിക്ഷേപം നടത്തി യുഎഇ. ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീറാണ് ഇക്കാര്യം അറിയിച്ചത്. പുനരുപയോഗ ഊർജം, ടെലികോം, അടിസ്ഥാന സൗകര്യ വികസനം, ഭവന നിർമ്മാണം, സ്റ്റാർട്ടപ് തുടങ്ങി വ്യത്യസ്ത മേഖലകളിലാണ് യുഎഇ നിക്ഷേപം നടത്തിയത്.
Read Also: ക്യാമറ തുണിക്കിടയിൽ; റേഡിയോഗ്രഫറുടെ ഫോണിൽ നിരവധി യുവതികളുടെ ചിത്രങ്ങൾ, സ്കാനിങ്ങിനെത്തിയവർ ആശങ്കയിൽ
ഇന്ത്യ യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ ഒപ്പുവച്ചതിനുശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം പൂർവാധികം ശക്തിപ്പെട്ടതായി അദ്ദേഹം അറിയിച്ചു. കോൺഫെഡറേഷൻ ഓഫ് റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്‌സ് അസോസിയേഷൻസ് ഓഫ് ഇന്ത്യ ത്രിദിന വാർഷിക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്താൻ റിയൽ എസ്റ്റേറ്റ് മേഖലാ കമ്പനികളും മുന്നോട്ടു വരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ശൈഖ് മുഹമ്മദ് ബിൻ നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാനാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. സമ്മേളനത്തിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി, അബുദാബി ഹിന്ദു മന്ദിർ ഇന്റർനാഷണൽ റിലേഷൻ മേധാവി സ്വാമി ബ്രഹ്മ വിഹാരി ദാസ്, ക്രെഡായ് പ്രസിഡന്റ് ഹർഷ് വർദ്ധൻ പട്ടോഡിയ, നിയുക്ത പ്രസിഡന്റ് ബൊമൻ ഇറാനി, ചെയർമാൻ സതീഷ് മഗർ തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.
Post Your Comments