
വാഷിംഗ്ടണ്‍ : വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് തകര്‍ന്നുവീണു. അമേരിക്കയിലെ ടെക്സസില്‍ നടന്ന എയര്‍ ഷോയ്ക്കിടെയാണ് സംഭവം. പറക്കലിനിടെ ഒരു വിമാനം മറ്റൊരു വിമാനത്തില്‍ വന്നിടിക്കുകയായിരുന്നു. തുടര്‍ന്ന് രണ്ടും തകര്‍ന്നുവീണു. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നുണ്ട്. ആറ് പേര്‍ മരിച്ചതായാണ് വിവരം. ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
Read Also:പീഡനക്കേസിൽ സി.ഐ അറസ്റ്റിൽ, അറസ്റ്റ് പോലീസ് സ്റ്റേഷനിൽ വെച്ച്
ബോയിംഗ് ബി-17 ബോംബറും ബെല്‍ പി-63 കിംഗ് കോബ്രയുമാണ് കൂട്ടിയിടിച്ചത്. എയര്‍ ഷോയില്‍ പറക്കുന്നതിനിടെ ബെല്‍ പി-63 കിംഗ് കോബ്ര വിമാനം ബോയിംഗ് ബി-17 വിമാനത്തിലേക്ക് വന്നിടിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ ആളുകള്‍ കൃത്യമായി പകര്‍ത്തി. നിമിഷങ്ങള്‍ക്കകം അത് തകര്‍ന്നുവീണ് കത്തിച്ചാമ്പലായി. സംഭവത്തില്‍ എഫ്എഎയും നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
രണ്ടാം ലോകമഹായുദ്ധത്തില്‍ ജര്‍മ്മനിക്കെതിരായ വ്യോമാക്രമണത്തില്‍ വിജയം നേടുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച വിമാനമാണ് ബി-17 എന്ന നാല് എഞ്ചിനുകളുള്ള ബോംബര്‍. ഇത് എക്കാലത്തെയും ഏറ്റവും കൂടുതല്‍ നിര്‍മ്മിച്ച ബോംബറുകളില്‍ ഒന്നാണ്.
Post Your Comments