Life Style

ഉച്ചയ്ക്ക് ശേഷമുള്ള വ്യായാമവും ശരീരത്തിന് ഏറെ ഫലപ്രദം

ഉറക്കമുണര്‍ന്നാല്‍ ഉടന്‍ നടക്കാനിറങ്ങുന്നതും വ്യായാമം ചെയ്യുന്നതുമെല്ലാം പലരുടെയും ദിനചര്യയുടെ ഭാഗം തന്നെയാണ്. എന്നാല്‍ ഉച്ചയ്ക്ക് ശേഷമോ വൈകുന്നേരമോ വ്യായാമം ചെയ്യുന്നതാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നതെന്നാണ് പുതിയ പഠനത്തില്‍ പറയുന്നത്.

ഉച്ചയ്ക്ക് ശേഷമോ വൈകുന്നേരമോ വ്യായാമം ചെയ്യുന്നത് ഇന്‍സുലിന്‍ പ്രതിരോധം ഗണ്യമായി കുറയ്ക്കുമെന്നാണ് പഠനത്തില്‍ പറയുന്നത്. എന്നാല്‍ ഇതിനര്‍ഥം വൈകുന്നേരം മാത്രമേ വ്യായാമം ചെയ്യാവൂ എന്നല്ലെന്നും ദിവസത്തില്‍ ഏത് സമയത്ത് ചെയ്താലും വ്യായാമം ശരീരത്തിന് ഗുണം ചെയ്യുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

നെതര്‍ലന്‍ഡ്സിലെ ലൈഡന്‍ യൂണിവേഴ്സിറ്റി മെഡിക്കല്‍ സെന്ററിലെ ഗവേഷകരാണ് പഠനം നടത്തിയത്. നെതര്‍ലന്‍ഡ്സ് എപ്പിഡെമോളജി ഓഫ് ഒബ്സിറ്റി പഠനത്തിലെ ഡേറ്റയാണ് ഇതിന് ഉപയോഗിച്ചത്. ബോഡി മാസ് ഇന്‍ഡെക്സ് 27ല്‍ കൂടുതലുള്ള 45നും 65നും ഇടയില്‍ പ്രായമുള്ള സ്ത്രീ പുരുഷന്മാരെ ഉള്‍പ്പെടുത്തിയായിരുന്നു പഠനം. രാവിലെ ആറ് മുതല്‍ ഉച്ചയ്ക്ക് 12 മണി വരെയും ഉച്ചയ്ക്ക് 12 മുതല്‍ ആറ് മണി വരെയും വൈകുന്നരം ആറ് മുതല്‍ അര്‍ധരാത്രി വരെയും മൂന്ന് ബ്ലോക്കുകളിലാക്കി ഇവരുടെ പ്രവര്‍ത്തനങ്ങളും ചലനങ്ങളും നിരീക്ഷിച്ചു. ഉച്ചയ്ക്ക് ശേഷം ശാരീരികമായി സജീവമായിരുന്നവരില്‍ ഇന്‍സുലിന്‍ പ്രതിരോധം 18 ശതമാനം കുറഞ്ഞതായാണ് പഠനത്തിലെ കണ്ടെത്തല്‍. വൈകുന്നേരം വ്യായാമം ചെയ്യുന്നവരില്‍ ഇന്‍സുലിന്‍ പ്രതിരോധം 25 ശതമാനം വരെ കുറഞ്ഞതായും കണ്ടെത്തി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button