IdukkiKeralaNattuvarthaLatest NewsNews

മൂന്നാറില്‍ മണ്ണിടിച്ചിലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് മുത്തപ്പൻകാവ് സ്വദേശി കല്ലട വീട്ടിൽ രൂപേഷിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്

ഇടുക്കി: മൂന്നാറില്‍ മണ്ണിടിച്ചിലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് മുത്തപ്പൻകാവ് സ്വദേശി കല്ലട വീട്ടിൽ രൂപേഷിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. മൂന്നാർ വട്ടവട റോഡിന് അര കിലോമീറ്റർ താഴെ മണ്ണിൽ പുതഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

സംസ്ഥാനപാതയിലെ പുതുക്കുടിയിൽ വെച്ച് ഇന്നലെയാണ് കോഴിക്കോട് സ്വദേശിയായ രൂപേഷിനെ കാണാതായത്. കുടുംബത്തോടൊപ്പം വിനോദസഞ്ചാരത്തിനായി മൂന്നാറിൽ എത്തിയതായിരുന്നു രൂപേഷ്. ഭാര്യയെയും മകളെയും പിതാവിനെയും രക്ഷപ്പെടുത്തിയ ശേഷം വാഹനത്തിൽ കയറുമ്പോൾ അപകടത്തിൽ പെടുകയായിരുന്നു.

Read Also : തിരുവനന്തപുരം കോർപ്പറേഷനിലെ കത്തുവിവാദം : കത്ത് വ്യാജമെന്ന നിഗമനത്തിൽ ക്രൈംബ്രാഞ്ച്

ഇയാൾക്കൊപ്പം ഒഴുകിപ്പോയ വാഹനം കണ്ടെത്തിയിരുന്നു. കാട്ടാനയുടെ ശല്യവും കനത്ത മഴയും മൂലം ഇന്നലെ നിർത്തിവെച്ച തിരച്ചില്‍ ഇന്ന് ഏഴുമണിയോടെ പുനരാരംഭിക്കുകയായിരുന്നു. തുടര്‍ന്നാണ് മൃതദേഹം കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button