KasargodNattuvarthaLatest NewsKeralaNews

സ്കൂ​ട്ട​ർ അപകടത്തിൽപ്പെട്ടു : സ​ഹാ​യി​ക്കാ​നെ​ത്തി​യ നാ​ട്ടു​കാർ കണ്ടത് കഞ്ചാവ്, മ​ഞ്ചേ​ശ്വ​രം സ്വ​ദേ​ശി അറസ്റ്റിൽ

മ​ഞ്ചേ​ശ്വ​രം സ്വ​ദേ​ശി മു​ഹ​മ്മ​ദാ​ണ് (48)പി​ടി​യി​ലാ​യ​ത്

കാ​സ​ര്‍​ഗോ​ഡ്: ക​ഞ്ചാ​വ് ക​ട​ത്തു​ന്ന​തി​നി​ട​യി​ല്‍ സ്കൂട്ടർ അപകടത്തിൽപ്പെട്ട് യു​വാ​വ് പി​ടി​യി​ൽ. മ​ഞ്ചേ​ശ്വ​രം സ്വ​ദേ​ശി മു​ഹ​മ്മ​ദാ​ണ് (48)പി​ടി​യി​ലാ​യ​ത്. ക​ഞ്ചാ​വു​മാ​യി പോ​കു​ന്ന​തി​നി​ട​യി​ൽ സ്കൂ​ട്ട​ർ വ​ഴി​യി​ൽ വ​ച്ച് തെ​ന്നി​മാ​റി​. ഇയാളെ സ​ഹാ​യി​ക്കാ​നെ​ത്തി​യ നാ​ട്ടു​കാ​രാ​ണ് വ​ണ്ടി​യി​ൽ നി​ന്നും ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്.

Read Also : ഓര്‍ഡിനന്‍സ് രാജ്ഭവനിൽ എത്തി: ഗവർണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്നും നീക്കാൻ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിടുമോ?

കാ​സ​ര്‍​ഗോ​ഡ് ചേ​റ്റു​കു​ണ്ടി​ലാ​ണ് സം​ഭ​വം. ശ​നി​യാ​ഴ്ച രാ​വി​ലെ മ​ഞ്ചേ​ശ്വ​ര​ത്തു നി​ന്നും ക​ണ്ണൂ​രി​ലേ​യ്ക്ക് പോ​കു​മ്പോ​ള്‍ ചേ​റ്റു​കു​ണ്ടി​ല്‍ വ​ച്ച് ഇ​യാ​ള്‍ സ​ഞ്ച​രി​ച്ച സ്‌​കൂ​ട്ട​റി​ന്‍റെ ച​ക്രം തെ​ന്നി​മാ​റു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട സ്‌​കൂ​ട്ട​ര്‍ യാ​ത്രക്കാര​നെ സ​ഹാ​യി​ക്കാ​നാ​യി ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​രാ​ണ് വ​ണ്ടി​യി​ൽ ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്. നാ​ലു കി​ലോ ക​ഞ്ചാ​വാ​ണ് ഇ​യാ​ളി​ല്‍ നി​ന്നും പി​ടി​ച്ചെ​ടു​ത്ത​ത്.

ര​ണ്ടു പൊ​തി​ക​ളി​ലാ​യി ര​ണ്ടു കി​ലോ വീ​ത​മാ​ണ് ക​ഞ്ചാ​വ് സൂ​ക്ഷി​ച്ചി​രു​ന്ന​ത്. ഉ​ട​ന്‍ ത​ന്നെ നാ​ട്ടു​കാ​ര്‍ അറിയിച്ചതിനെ തുടർന്നെത്തിയ പൊലീസ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

അപകടത്തിൽ പരിക്കേറ്റ ഇയാൾ പ്രാ​ഥ​മി​ക ചി​കി​ത്സ​ക്കാ​യി ആ​ശു​പ​ത്രി​യി​ലാ​ണുള്ളത്. ഇ​തി​നു ശേ​ഷ​മാ​യി​രി​ക്കും കൂ​ടു​ത​ല്‍ ചോ​ദ്യം ചെ​യ്യ​ല്‍ ഉ​ണ്ടാ​കു​ക.

shortlink

Related Articles

Post Your Comments

Related Articles


Back to top button