കുവൈത്ത് സിറ്റി: രാജ്യത്തിന്റെ എല്ലാ അതിർത്തി കവാടങ്ങളിലും അടുത്ത വർഷം മുതൽ ബയോമെട്രിക് സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്ന് കുവൈത്ത്. അന്താരാഷ്ട വിമാനത്താവളം ഉൾപ്പടെയുള്ള എല്ലാ അതിർത്തികളിലൂടെയും സഞ്ചരിക്കുന്നവരുടെ കണ്ണ്, മുഖം, കൈവിരലുകൾ എന്നിവ സ്‌കാൻ ചെയ്തു കൊണ്ടുള്ള ബയോമെട്രിക് നൂതന സാങ്കേതികവിദ്യ നടപ്പിലാക്കുന്നതിനാണ് അധികൃതർ പദ്ധതിയിടുന്നത്.
Read Also: എൻഡിടിവിയുടെ അധിക ഓഹരികൾ സ്വന്തമാക്കാൻ അദാനി ഗ്രൂപ്പ്, ഓപ്പൺ ഓഫർ നവംബർ 22 മുതൽ ആരംഭിക്കും
വിവിധ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് നാട് കടത്തപ്പെട്ടവർ കുവൈത്തിലേക്ക് തിരികെ പ്രവേശിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
Read Also: സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണം: നിബന്ധനകൾ പാലിക്കേണ്ട കാലാവധിയെ കുറിച്ച് ഓർമ്മപ്പെടുത്തി യുഎഇ
Post Your Comments