തിരുവനന്തപുരം: ഒരു ലക്ഷം പേരെ അണിനിരത്തി സിപിഎം വലിയ സമരപരപാടി അഹ്വാനം ചെയ്തിരിക്കെ രാജ്ഭവന്റെ സുരക്ഷയ്ക്ക് കേന്ദ്ര സേന എത്തി. രാജ്ഭവന്റെ പരിസര പ്രദേശങ്ങളില്‍ കമാന്‍ഡോകളെ വിന്യസിച്ച് തുടങ്ങിയിട്ടുണ്ട്. രാജ്ഭവനിലേക്കുള്ള മാര്‍ച്ച് നേരിടാന്‍ കേരള പോലീസ് സംരക്ഷണം ഒരുക്കില്ലെന്ന ഗവർണറുടെ വിലയിരുത്തലാണ് കേന്ദ്ര സംരക്ഷണത്തിന് പിന്നിൽ.
എല്‍ഡിഎഫിന്റെ രാജ്ഭവന്‍ മാര്‍ച്ചിന് സര്‍ക്കാര്‍ ഒത്താശയുണ്ട്. ആഭ്യന്തരം കൈകാര്യം ചെയ്യുന്ന പിണറായി തന്നെ സമരത്തിൽ പങ്കെടുക്കുന്നതും കേരള പൊലീസിന് ഒന്നും ചെയ്യാൻ കഴിയാത്ത സ്ഥിതിയിലേക്ക് ആയി. സമരക്കാരെ നേരിടാൻ കേന്ദ്ര സേന എത്തിയതോടെ സർക്കാരും പാർട്ടിയും അങ്കലാപ്പിലാണ്. ധൈര്യമുള്ളവര്‍ രാജ്ഭവനിലേക്ക് സമരം നടത്തട്ടേയെന്ന് ഗവര്‍ണര്‍ വെല്ലുവിളിച്ചിരുന്നു. ആ വെല്ലുവിളി വെറുതെയല്ല എന്നാണ് ഇത് സൂചിപ്പിക്കുന്നത്.
ഗവര്‍ണര്‍ – സര്‍ക്കാര്‍ പോരിന്റെ കൃത്യമായ വിവരങ്ങളെല്ലാം കേന്ദ്രത്തിന് മുന്‍പില്‍ എത്തിയിരുന്നു. നവംബർ 15ന് 1 ലക്ഷം പേരെ അണിനിരത്തിയാണ് സിപിഎം രാജ്ഭവന്‍ മാര്‍ച്ച് പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്ഭവന് ചുറ്റും തോക്കുമായ് റോന്ത് ചുറ്റുന്ന കമാന്‍ഡോകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
Post Your Comments