ThiruvananthapuramKeralaNattuvarthaLatest NewsNews

നഗ്ന ദൃശ്യങ്ങൾ പകര്‍ത്തി ഭീഷണി, ഏഴ് വര്‍ഷമായി പീഡനം: യുവതിയുടെ പരാതിയില്‍ പോലീസുകാരൻ അറസ്റ്റിൽ

തിരുവനന്തപുരം: നഗ്ന ദൃശ്യങ്ങൾ പകര്‍ത്തിയ ശേഷം വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ച കേസില്‍ പോലീസുകാരന്‍ അറസ്റ്റില്‍. അരുവിക്കര കാച്ചാണി സ്വദേശിയായ വിജിലന്‍സ് ഗ്രേഡ് എസ്.സി.പി.ഒ സാബു പണിക്കര്‍ (48) ആണ് അരുവിക്കര പോലീസിന്റെ പിടിയിലായത്. യുവതിയുടെ നഗ്‌ന വീഡിയോ പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തി കഴിഞ്ഞ 7 വര്‍ഷമായി ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു.

ഭര്‍ത്താവ് ഉപേക്ഷിച്ച 40 വയസുകാരിയായ സ്ത്രീയുടെ വീഡിയോ പകര്‍ത്തിയ ശേഷം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഇയാള്‍ പീഡനത്തിന് ഇരയാക്കുകയായിരുന്നു. പലപ്പോഴും യുവതിയെ തിരുവനന്തപുരം, എറണാകുളം, തൃശൂര്‍ എന്നിവിടങ്ങളില്‍ കൊണ്ട് പോയി, ഹോട്ടലുകളില്‍ മുറി എടുത്ത് പീഡിപ്പിക്കുകയിരുന്നു എന്ന് പോലീസ് വ്യക്തമാക്കി. അടുത്തയിടെ യുവതിയുടെ നഗ്‌ന വീഡിയോ പുറത്തുവിട്ടതിനെ തുടര്‍ന്നാണ് യുവതി അരുവിക്കര പോലീസില്‍ പരാതി നല്‍കിയത്.

കേരളത്തിലെ സിപിഎം സർക്കാർ അരാജകത്വം സൃഷ്ടിക്കുന്നു: പ്രകാശ് ജാവഡേക്കർ എംപി

പീഡനം, ഐടി ആക്ട് എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്ക് എതിരെ കേസെടുത്തിരിക്കുന്നത്. പ്രതിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. യുവതിയുടെ നഗ്ന വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ രണ്ട് പേരെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റു ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button