മസാല ഓട്സ് എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒരു വിഭവം കൂടിയാണ്. ധാരാളം പച്ചക്കറികള്‍ അടങ്ങിയതിനാല്‍ ഇതില്‍ പോഷകഗുണങ്ങളും ഏറെയാണ്.
ചേരുവകള്‍
ഓട്സ് – 1 കപ്പ്
ബദാം – രണ്ട് ടേബിള്‍സ്പൂണ്‍
കപ്പലണ്ടി – 2 ടേബിള്‍ സ്പൂണ്‍
ഉണക്കമുന്തിരി – 2 ടേബിള്‍ സ്പൂണ്‍
നെയ്യ് – ഒരു ടീസ്പൂണ്‍
ജീരകം – അര ടീസ്പൂണ്‍
സവാള-1
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് – ഒരു ടീസ്പൂണ്‍
മുളകുപൊടി – ഒരു ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – അര ടീസ്പൂണ്‍
ഗരംമസാല – കാല്‍ ടീ സ്പൂണ്‍
കാരറ്റ് – 1
തക്കാളി – 1
ബീന്‍സ് – 10
ഗ്രീന്‍പീസ് വേവിച്ചത് – കാല്‍ കപ്പ്
കാപ്സിക്കം – 1
മല്ലിയില – ഒരു പിടി
Read Also : ഹിമാചൽ പ്രദേശിലും ഗുജറാത്തിലും എക്‌സിറ്റ് പോളുകൾക്ക് നിരോധനം: തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് പുറപ്പെടുവിച്ചു
തയ്യാറാക്കുന്ന വിധം
ചുവട് കട്ടിയുള്ള ഒരു പാനില്‍ എണ്ണയൊഴിച്ച് ചെറുതായി അരിഞ്ഞ ബദാം, കപ്പലണ്ടി, ഉണക്കമുന്തിരി എന്നിവ നന്നായി വറുത്തെടുക്കുക. ഇതേ പാത്രത്തില്‍ നെയ്യ് ചൂടാക്കുക. അര ടീസ്പൂണ്‍ ജീരകം ചേര്‍ത്ത് മൂപ്പിച്ച ശേഷം ചെറുതായി അരിഞ്ഞ സവാളയും ഇഞ്ചിയും വെളുത്തുള്ളി പേസ്റ്റും ചേര്‍ത്ത് വഴറ്റുക. പച്ച മണം മാറുമ്പോള്‍ മസാലപ്പൊടികള്‍ ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് ചെറുതായി അരിഞ്ഞ പച്ചക്കറികള്‍ ചേര്‍ത്ത് വഴറ്റുക. എല്ലാം നന്നായി ഇളക്കി യോജിപ്പിച്ച് കഴിഞ്ഞ് മൂന്ന് കപ്പ് വെള്ളവും ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക.
പച്ചക്കറികള്‍ വേവുന്നത് വരെ 5 മിനിറ്റ് ചെറിയ തീയില്‍ തിളപ്പിക്കുക. ഇതിലേക്ക് ഒരു കപ്പ് ഓട്സ് ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഓട്സ് നന്നായി വെന്തു കുറുകി വരുമ്പോള്‍ തീ ഓഫ് ചെയ്‌ത ശേഷം വറുത്ത് വെച്ചിരിക്കുന്ന നട്സും മല്ലിയിലയും വിതറുക. മസാല ഓട്സ് തയ്യാര്‍.
Post Your Comments