ലക്നൗ: ഉത്തര്‍പ്രദേശ് ഇന്ത്യയിലെ ഏറ്റവും മികച്ച വ്യാവസായിക അന്തരീക്ഷത്തിലേക്ക് അതിവേഗം കുതിക്കുന്ന സംസ്ഥാനമായി മാറി. ഇനി സംസ്ഥാനത്തിനെ സാങ്കേതിക വ്യവസായ മേഖലയിലും ഒന്നാമത്തെത്തിക്കുമെന്ന പ്രതിജ്ഞയുമായി യോഗി ആദിത്യനാഥ്. നിലവിലെ ഐടി മേഖലയുടെ സാമ്പത്തിക പങ്കാളിത്തം 7 ബില്യണിന് അടുത്താണ്. അടുത്ത അഞ്ചു വര്‍ഷത്തില്‍ പത്തിരട്ടി വര്‍ദ്ധനയോടെ 74 ബില്യണ്‍ വരുമാനത്തിലേക്ക് എത്തിക്കുമെന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് പറയുന്നത്.
ഉത്തര്‍പ്രദേശിന്റെ ജിഎസ്ഡിപി നിലവില്‍ ഐടി മേഖലയില്‍ മാത്രം 56,584 കോടിയാണ്. ഇതിനെ അടുത്ത അഞ്ച് വര്‍ഷത്തിനിടെ ആറു ലക്ഷം കോടിയിലേക്ക് എത്തിക്കലാണ് ലക്ഷ്യമിടുന്നതെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. പുതിയ നയപ്രകാരം നാല് ഐടി നഗരങ്ങളും 18 ഐടി പാര്‍ക്കുകളുമാണ് സംസ്ഥാനത്തൊട്ടാകെ നടപ്പിലാക്കാന്‍ പോകുന്നത്. ആഗോള തലത്തിലെ പ്രമുഖ കമ്പനികളെ എല്ലാ അടിസ്ഥാന സൗകര്യങ്ങളും നല്‍കിയാണ് വികസനം വേഗത്തിലാക്കുകയെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
Post Your Comments