വൈറ്റമിൻ എ, സി, വൈറ്റമിൻ ബി2, ഇ, കെ, ഫൈബർ, മാംഗനീസ്, പോട്ടാസ്യം, അയൺ, ഫോസ്ഫറസ് എന്നിവയാൽ സമ്പുഷ്ടമാണ് പേരയ്ക്ക. ഹൃദയാരോഗ്യം വർദ്ധിപ്പിക്കാൻ ദിവസവും ഒരു പേരയ്ക്ക വീതം കഴിച്ചാൽ മതി. ഇതിൽ ധാരാളമായി അടങ്ങിയിരിക്കുന്ന വൈറ്റമിൻ സി, പൊട്ടാസ്യം എന്നിവ രക്തസമ്മർദം കുറയ്ക്കുകയും രക്തത്തിൽ കൊഴുപ്പടിഞ്ഞു കൂടുന്നത് തടയുകയും ചെയ്യും.
ചർമ്മത്തിന് ഗുണം ചെയ്യുന്ന വിറ്റാമിൻ സി, ലൈക്കോപീൻ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ അസാധാരണമാംവിധം സമ്പുഷ്ടമാണ് ഈ പഴം. പേരയ്ക്കയിൽ മാംഗനീസ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് നാം കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് മറ്റ് പ്രധാന പോഷകങ്ങൾ ആഗിരണം ചെയ്യാൻ ശരീരത്തെ സഹായിക്കുന്നു. ഫെർട്ടിലിറ്റി പ്രോത്സാഹിപ്പിക്കുന്നതിന് സഹായിക്കുന്ന ധാതുവായ ഫോളേറ്റിന്റെ സാന്നിധ്യമാണ് പേരയ്ക്കയുടെ ഗുണങ്ങൾ നൽകുന്നത്. പേരയ്ക്കയിലെ പൊട്ടാസ്യം രക്തസമ്മർദ്ദം സാധാരണ നിലയിലാക്കാൻ സഹായിക്കുന്നു. വാസ്തവത്തിൽ, ഒരു വാഴപ്പഴത്തിലും പേരക്കയിലും ഏതാണ്ട് ഒരേ അളവിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്.
വൈറ്റമിൻ എയാൽ സമ്പുഷ്ടമാണ് പേരയ്ക്ക. വൈറ്റമിൻ എയുടെ അഭാവം മൂലമുണ്ടാകുന്ന നിശാന്ധത തടയാൻ പേരയ്ക്ക ധാരാളമായി കഴിച്ചാൽ മതി.
Post Your Comments