ഇന്ത്യൻ വിപണിയിലെ സാന്നിധ്യം ശക്തമാക്കാനൊരുങ്ങി ചെക്ക് റിപ്പബ്ലിക്കൻ കാർ നിർമ്മാതാക്കളായ സ്കോഡ. റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യയിൽ ഇലക്ട്രിക് മോഡൽ വാഹനങ്ങൾ ഉടൻ അവതരിപ്പിക്കാനാണ് പദ്ധതിയിടുന്നത്. ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പന വൻ തോതിൽ ഉയർന്ന സാഹചര്യത്തിലാണ് സ്കോഡയുടെ പുതിയ നീക്കം.
സ്കോഡയുടെ ആദ്യ ഇലക്ട്രിക് കാർ 12- 18 മാസത്തിനുള്ളിൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്നാണ് സൂചന. പരീക്ഷണാടിസ്ഥാനത്തിൽ വിൽപ്പന ആരംഭിക്കുന്നതിനാൽ, യൂറോപ്പിൽ നിന്നാണ് വാഹനങ്ങൾ പൂർണമായും ഇറക്കുമതി ചെയ്യുന്നത്. അന്താരാഷ്ട്ര വിപണിയിൽ പ്രധാനമായും രണ്ട് ഇലക്ട്രിക് മോഡലുകളാണ് സ്കോഡയ്ക്ക് ഉള്ളത്. ENYAQ iV, ENYAQ COUPE iV എന്നിവയാണ് ഇലക്ട്രിക് മോഡലുകൾ. എന്നാൽ, ഈ മോഡലുകൾ തന്നെയാണോ ഇന്ത്യയിലും അവതരിപ്പിക്കുക എന്നതിൽ വ്യക്തതയില്ല.
Also Read: ആമസോൺ: വിപണി മൂല്യത്തിൽ കുത്തനെ ഇടിവ്, കാരണം ഇതാണ്
2022 അവസാനിക്കുന്നതോടെ ഇന്ത്യയിലെ വിൽപ്പന 50,000 യൂണിറ്റ് കവിയുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ വർഷം സ്കോഡയ്ക്ക് ഇന്ത്യൻ വിപണിയിൽ 23,858 കാറുകൾ വിറ്റഴിക്കാൻ സാധിച്ചിട്ടുണ്ട്. ഈ വർഷം 10 മാസം കൊണ്ട് 44,500 യൂണിറ്റുകളാണ് വിറ്റഴിച്ചത്. ഇലക്ട്രിക് മോഡലുകൾ അവതരിക്കുന്നതിന് പുറമേ, ഐസിഇ (Internal Combustion Engine) വിഭാഗത്തിൽ പുതിയ സെഡാനുകൾ അവതരിപ്പിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്.
Post Your Comments