അമ്പലപ്പുഴ: ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒരാൾ പൊലീസ് പിടിയിൽ. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 17-ാം വാർഡ് വണ്ടാനം മാടവനത്തോപ്പിൽ മുഹമ്മദ് ബഷീറിനെയാണ് അമ്പലപ്പുഴ പൊലീസ് അറസ്റ്റു ചെയ്തത്.
Read Also : ഉത്തര്‍പ്രദേശിനെ വിവര സാങ്കേതിക വ്യവസായ മേഖലയിലും ഒന്നാമത് എത്തിക്കും: പ്രതിജ്ഞയുമായി യോഗി ആദിത്യനാഥ്
2021-ൽ ആണ് കേസിനാസ്പദമായ സംഭവം. നാഷണൽ ആയുഷ് മിഷന്റെ റാങ്ക് ലിസ്റ്റിലുള്ള ഇടുക്കി കുമളി പഞ്ചായത്തിലുള്ള ഹോമിയോ ഡോക്ടർക്ക് പെട്ടെന്ന് സ്ഥിരനിയമനം ശരിയാക്കി കൊടുക്കാമെന്ന് പറഞ്ഞായിരുന്നു പണം തട്ടിയെടുത്തത്. ഡോക്ടറിൽ നിന്ന് 2,50,000 രൂപയാണ് ഇയാൾ തട്ടിയെടുത്തത്. എന്നാൽ, സംശയം തോന്നിയ ഡോക്ടർ പൊലീസിൽ പരാതിപ്പെടുകയായിരുന്നു.
അറസ്റ്റ് ചെയ്ത ഇയാളെ അമ്പലപ്പുഴ കോടതിയിൽ ഹാജരാക്കി.
Post Your Comments