നടപ്പു സാമ്പത്തിക വർഷത്തിൽ മികച്ച മുന്നേറ്റം കാഴ്ചവെച്ച് പ്രമുഖ ബാങ്കായ ധനലക്ഷ്മി ബാങ്ക്. ജൂലൈയിൽ ആരംഭിച്ച് സെപ്തംബറിൽ അവസാനിച്ച പാദത്തിൽ കോടികളുടെ ലാഭമാണ് കൈവരിച്ചിരിക്കുന്നത്. കണക്കുകൾ പ്രകാരം, രണ്ടാം പാദത്തിൽ 15.89 കോടി രൂപയുടെ ലാഭമാണ് നേടിയിരിക്കുന്നത്. മുൻ വർഷം ഇതേ കാലയളവിൽ 3.66 കോടി രൂപ മാത്രമായിരുന്നു ലാഭം രേഖപ്പെടുത്തിയിരുന്നത്.
ഏപ്രിലിൽ ആരംഭിച്ച് ജൂണിൽ അവസാനിച്ച ഒന്നാം പാദത്തിൽ 26.43 കോടി രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ട്. എന്നാൽ, രണ്ടാം പാദത്തിൽ ലാഭ കുതിപ്പിലേക്കാണ് ധനലക്ഷ്മി ബാങ്ക് ഉയർന്നത്. ഇത്തവണ കിട്ടാക്കടത്തിനായുള്ള നീക്കിവെയ്പ് കുറഞ്ഞിട്ടുണ്ട്. ഇത് ലാഭം കുത്തനെ ഉയരാൻ കാരണമായി. പലിശ വരുമാനം 262.50 കോടിയായും, ആകെ വരുമാനം 285.26 കോടിയായുമാണ് ഉയർന്നത്.
Also Read: വിപണിയിലെ താരമാകാൻ റിയൽമിയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് അവതരിപ്പിച്ചു, സവിശേഷതകൾ അറിയാം
Post Your Comments