KeralaLatest NewsNews

എൽദോസ് കുന്നപ്പിള്ളിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരി ഹൈക്കോടതിയിൽ

കൊച്ചി: ബലാത്സംഗ കേസിൽ പ്രതിയായ എൽദോസ് കുന്നപ്പിള്ളിക്കെതിരെ പരാതിക്കാരി ഹൈക്കോടതിയിൽ. ജാമ്യം റദാക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചത്.

പ്രതിക്ക് ജാമ്യം നൽകിയ അഡീഷണൽ സെഷൻസ് കോടതി ഉത്തരവ് നിയമപരമല്ലെന്നും കോടതിക്ക് നൽകിയ രഹസ്യമൊഴിയിൽ ബലാത്സംഗം സംബന്ധിച്ച വിശദമായ മൊഴി നൽകിയിട്ടുണ്ടെന്നും പരാതിക്കാരി പറയുന്നു.

ഇത് പരിഗണിച്ച് ജാമ്യം റദ്ദാക്കണമെന്നാണ് ആവശ്യം. പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത്  അനിവാര്യമാണെന്നും പരാതിക്കാരി ഹർജിയിൽ ചൂണ്ടിക്കാട്ടി.

ഹർജി പരിഗണിക്കവേ പരാതിക്കാരിയുടെ രഹസ്യമൊഴിയുടെ പകര്‍പ്പ് വേണമെന്ന് എല്‍ദോസ് കുന്നപ്പിള്ളിയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടു. എന്നാൽ ഇതിനെ പരാതിക്കാരിയും സർക്കാരും എതിർത്തു. മുദ്രവച്ച കവറിലാണ് രഹസ്യമൊഴിയുള്ളതെന്ന് സർക്കാർ മറുപടി നൽകി. മൊഴി പകർപ്പ് നല്കരുതെന്നു പരാതിക്കാരിയും കോടതിയോട് ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button