കൊട്ടാരക്കര: വയ്ക്കലിൽ ബേക്കറി സ്ഥാപനത്തിന്റെ മറവിൽ നിരോധിത പുകയില ഉൽപന്നങ്ങൾ വിൽപന നടത്തിയയാൾ അറസ്റ്റിൽ. വാളകം മേൽകുളങ്ങരയിൽ ജസീന മൻസിലിൽ അബൂബക്കർ (44) ആണ് പിടിയിലായത്. കൊട്ടാരക്കര പൊലീസാണ് ഇയാളെ പിടികൂടിയത്.
അബൂബക്കർ ബേക്കറിയുടെ മറവിൽ നിരോധിത പുകയില ഉൽപന്നങ്ങൾ വിൽക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിൽ ആണ് ഇവ പിടിച്ചെടുത്തത്. അര ലക്ഷത്തോളം രൂപ വിലവരുന്ന നിരോധിത പുകയില ഉൽപന്നങ്ങളാണ് ബേക്കറിയിൽനിന്ന് പിടിച്ചെടുത്തത്. മുമ്പും സമാനമായ കേസുകളിൽ പ്രതിയായിട്ടുള്ള ആളാണ് അബൂബക്കറെന്ന് പൊലീസ് പറഞ്ഞു.
Read Also : ആലപ്പുഴയില്‍ സിപിഎം സിറ്റിങ് സീറ്റ് പിടിച്ചെടുത്ത് ബിജെപി: ഉപതിരഞ്ഞെടുപ്പിൽ സി.പി.എം മൂന്നാം സ്ഥാനത്ത്
കൊട്ടാരക്കര ഇൻസ്പെക്ടർ വി.എസ്. പ്രശാന്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്.ഐ ബിജു, സുദർശനൻ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments