ThiruvananthapuramLatest NewsKeralaNattuvarthaNews

ഗൃഹനാഥന് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്ക് : കൈവിരൽ കടിച്ചെടുത്തു

കല്ലറ മിതൃമ്മല കാന്താരിവിള അഭിലാഷ് ഭവനിൽ രവീന്ദ്രൻ നായർ(58)ക്കാണ് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരുക്കേറ്റത്

തിരുവനന്തപുരം: കല്ലറയിൽ ഗൃഹനാഥന് നേരെ കാട്ടുപന്നിയുടെ ആക്രമണം. ഗൃഹനാഥനെ ആക്രമിച്ച കാട്ടുപന്നി കൈവിരൽ കടിച്ചെടുത്തു. കല്ലറ മിതൃമ്മല കാന്താരിവിള അഭിലാഷ് ഭവനിൽ രവീന്ദ്രൻ നായർ(58)ക്കാണ് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരുക്കേറ്റത്.

റബർ ടാപ്പിങ് ജോലികൾക്കായി രാവിലെ 6 മണിക്ക് പോകുമ്പോഴായിരുന്നു സംഭവം. റബർ തോട്ടത്തിന് സമീപം കുറ്റിക്കാട്ടില്‍ നിന്ന് പുറത്ത് ചാടിയ കാട്ടുപന്നി രവീന്ദ്രൻ നായരെ ആക്രമിക്കുകയായിരുന്നു.

Read Also : അർച്ചനയും അഹല്യയും എങ്ങും തങ്ങാതെ യാത്ര ചെയ്തത് സുരക്ഷയായി, കുട്ടികൾ പോയത് എന്തിനാണെന്നറിഞ്ഞപ്പോൾ നൊമ്പരം

നിലത്ത് വീണ ഇദ്ദേഹത്തിന്‍റെ ഇടത്തേ കൈ ഒടിയുകയും തള്ളവിരൽ കാട്ടുപന്നി കടിച്ചെടുക്കുകയും ചെയ്തു. രവീന്ദ്രൻ നായരുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് കട്ടുപന്നിയെ വിരട്ടി ഓടിച്ച ശേഷം രവീന്ദ്രൻ നായരെ ആശുപത്രിയിൽ എത്തിച്ചത്. ഇദ്ദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button